ഓഹരി വിപണിയില്‍ നഷ്ടത്തോടെ ക്ലോസിംഗ്

Posted on: January 28, 2019

മുംബൈ : ഓഹരി വിപണി 368 പോയിന്റ് നഷ്ടത്തോടെ ക്ലോസ് ചെയ്തു. ബി എസ് ഇ സെന്‍സെക്‌സ് 368.84 പോയിന്റ് കുറഞ്ഞ് 35,656 പോയിന്റിലും നിഫ്റ്റി 119.00 പോയിന്റ് കുറഞ്ഞ് 10,661 പോയിന്റിലുമാണ് വ്യാപാരമവസാനിപ്പിച്ചത്.

ടി സി എസ്, കോള്‍ ഇന്ത്യ, എല്‍ ടി, പവര്‍ഗ്രിഡ്, ഏഷ്യന്‍ പെയിന്റ്, എച്ച് സി എല്‍ ടെക്‌നോളജി, എന്‍ ടി പി സി തുടങ്ങിയ ഓഹരികള്‍ നേട്ടം കൈവരിച്ചു.

യെസ് ബാങ്ക്, ബജാജ് ഫിനാന്‍സ്, ഐ സി ഐ സി ഐ ബാങ്ക്, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, ഹീറോ മോട്ടോകോ, സണ്‍ഫാര്‍മ തുടങ്ങിയ ഓഹരികള്‍ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |