ഫണ്ട്‌സ് ഇന്ത്യയുടെ സ്മാര്‍ട് എസ്‌ഐപി

Posted on: January 28, 2019

കൊച്ചി : ചെറു നിക്ഷേപ മേഖലയിലെ മുന്‍ നിരക്കാരായ ഫണ്ട്‌സ് ഇന്ത്യ, ഫ്രങ്ക്‌ളിന്‍ ടെംപിള്‍ടണ്‍ അസറ്റ് മാനേജ്‌മെന്റ് കമ്പനിയുമായി ചേര്‍ന്നുകൊണ്ട് ഫണ്ട്‌സ് ഇന്ത്യ സ്മാര്‍ട് എസ്‌ഐപിക്ക് തുടക്കം കുറിച്ചു. വിപണിയിലെ ചലനങ്ങള്‍ക്കനുസൃതമായി നിക്ഷേപം ഒന്നില്‍ നിന്ന് മറ്റൊന്നിലേക്ക് മാറുന്നു എന്നതാണ് ഫണ്ട്‌സ് ഇന്ത്യ എസ്‌ഐപിയുടെ പ്രത്യേകത.

ഇക്വിറ്റി ഫണ്ടിന് പുറമെ ഡെബ്റ്റ് ഫണ്ടിലും ഫ്രാങ്ക്‌ളിന്‍ ടെംപിള്‍ ടണ്‍ വഴി നിക്ഷേപം നടത്തുകയാണ് സ്മാര്‍ട് എസ്‌ഐപി ചെയ്യുന്നത്. ഏതെങ്കിലും കാരണവശാല്‍ ഇക്വിറ്റിയിലേക്ക് നിക്ഷേപത്തിന്റെ 70 ശതമാനവും ഡെബ്റ്റ് ഫണ്ടിലേക്ക് 30 ശതമാനവും പോവുകയാണെങ്കില്‍ വിപണിയിലെ ചലനങ്ങള്‍ക്കനുസരിച്ച് അടുത്ത മാസം ഈ അനുപാതത്തില്‍ സ്വമേധയാ മാറ്റം വരും. എല്ലാ മാസവും ഇപ്രകാരം നിക്ഷേപത്തിന്റെ അനുപാതം മാറുന്നതാണ്.

ഒരു ദശകത്തിലേറെയായി നിക്ഷേപകര്‍ ആഗ്രഹിക്കുകയായിരുന്ന മാറ്റമാണ് ഫണ്ട്‌സ് ഇന്ത്യ സ്മാര്‍ട് എസ്‌ഐപിയിലൂടെ യാഥാര്‍ഥ്യമായിരിക്കുന്നതെന്ന് ഫണ്ട്‌സ് ഇന്ത്യ സഹ സ്ഥാപകനും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറുമായ ശ്രീകാന്ത് മീനാക്ഷി പറഞ്ഞു.

TAGS: Funds India |