ഓഹരി വിപണിയില്‍ നഷ്ടം

Posted on: January 28, 2019

കൊച്ചി : ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം. ബി എസ് ഇ സെന്‍സെക്‌സ് 87.52 പോയിന്റ് കുറഞ്ഞ് 35,938 പോയിന്റിലും നിഫ്റ്റി 47.40 പോയിന്റ് കുറഞ്ഞ് 10,733 പോയിന്റിലുമാണ് രാവിലെ 9.36 ന് വ്യാപാരം നടക്കുന്നത്.

എല്‍ ടി, ടാറ്റാ മോട്ടോഴ്‌സ്, ടി സി എസ്, ആക്‌സിസ് ബാങ്ക്, ഹിന്ദുസ്ഥാന്‍ ലിവര്‍, എച്ച് ഡി എഫ് സി ബാങ്ക് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.

പവര്‍ഗ്രിഡ്, ഐ സി ഐ സി ഐ ബാങ്ക്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, യെസ് ബാങ്ക്, ഐ ടി സി, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലാണ്.

TAGS: BSE Sensex |