ഓഹരി വിപണിയില്‍ നേട്ടത്തോടെ ക്ലോസിംഗ്

Posted on: January 24, 2019

മുംബൈ : ഓഹരി വിപണിയില്‍ നേട്ടത്തോടെ ക്ലോസ് ചെയ്തു. ബി എസ് ഇ സെന്‍സെക്‌സ് 86.63 പോയിന്റ് ഉയര്‍ന്ന് 36,195 പോയിന്റിലും നിഫ്റ്റി 18.30 പോയിന്റ് ഉയര്‍ന്ന് 10,849 പോയിന്റിലുമാണ് വ്യാപാരമവസാനിപ്പിച്ചത്.

യെസ് ബാങ്ക്, റിലയന്‍സ്, ടി സി എസ്, എച്ച് ഡി എഫ് സി, എസ് ബി ഐ, ഐ ടി സി തുടങ്ങിയ ഓഹരികള്‍ നേട്ടം കൈവരിച്ചു.

ടാറ്റാ മോട്ടോഴ്‌സ്, സണ്‍ഫാര്‍മ, കോട്ടക് ബാങ്ക്, കോള്‍ ഇന്ത്യ, ബജാജ് ഇന്ത്യ, ഒ എന്‍ ജി സി തുടങ്ങിയ ഓഹരികള്‍ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |