ഓഹരി വിപണിയില്‍ നഷ്ടം

Posted on: January 24, 2019

മുംബൈ : ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം. ബി എസ് ഇ സെന്‍സെക്‌സ് 60.71 പോയിന്റ് കുറഞ്ഞ് 36,047 പോയിന്റിലും നിഫ്റ്റി 20.90 പോയിന്റ് കുറഞ്ഞ് 10,810 പോയിന്റിലുമാണ് രാവിലെ 9.30 ന് വ്യാപാരം നടക്കുന്നത്.

ഐ ടി സി, പവര്‍ഗ്രിഡ്, ഏഷ്യന്‍ പെയിന്റ്, എന്‍ ടി പി സി, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, ഹീറോ മോട്ടോകോ തുടങ്ങിയ ഓഹരികള്‍ നേട്ടം കൈവരിച്ചു.

ടാറ്റാ മോട്ടോഴ്‌സ്, ഇന്‍ഫോസിസ്, എം ആന്‍ഡ് എം, എച്ച് ഡി എഫ് സി, കോള്‍ ഇന്ത്യ, എച്ച് ഡി എഫ് സി ബാങ്ക് തുടങ്ങിയ ഓഹരികള്‍ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |