ഓഹരി വിപണിയില്‍ നഷ്ടത്തോടെ ക്ലോസിംഗ്

Posted on: January 23, 2019


മുംബൈ : ഓഹരിവിപണിയില്‍ നഷ്ടത്തോടെ ക്ലോസ് ചെയ്തു. ബി എസ് ഇ സെന്‍സെക്‌സ് 336.17 പോയിന്റ് കുറഞ്ഞ് 36,108 പോയിന്റിലും നിഫ്റ്റി 91.25 പോയിന്റ് കുറഞ്ഞ് 10,831 പോയിന്റിലുമാണ് വ്യാപാരമവസാനിപ്പിച്ചത്.

സണ്‍ഫാര്‍മ, യെസ് ബാങ്ക്, ടാറ്റാ സ്റ്റീല്‍, ബജാജ് ഫിനാന്‍സ്, വിഡല്‍, എച്ച് സി എല്‍ ടെക്‌നോളജി, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ തുടങ്ങിയ ഓഹരികള്‍ നേട്ടം കൈവരിച്ചു.

ഐ ടി സി, എം ആന്‍ഡ് എം, ഇന്‍ഫോസിസ്, പവര്‍ഗ്രിഡ്, എസ് ബി ഐ, കൊട്ടക് ബാങ്ക് തുടങ്ങിയ ഓഹരികള്‍ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |