എസിസിഎയും എന്‍എസ്ഇ അക്കാദമിയും ധാരണാപത്രത്തില്‍ ഒപ്പുവച്ചു

Posted on: January 23, 2019

കൊച്ചി : നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ഓഫ് ഇന്ത്യ (എന്‍എസ്ഇ)യുടെ സമ്പൂര്‍ണ സബ്‌സിഡിയറിയായ എന്‍എസ്ഇ അക്കാദമി ലിമിറ്റഡും (എന്‍എഎല്‍) പ്രഫഷണല്‍ അക്കൗണ്ടന്റുമാരുടെ ആഗോളസംഘമായ എസിസിഎയും ചേര്‍ന്ന് ഇന്ത്യയിലെ അക്കൗണ്ടന്‍സി തൊഴില്‍ മേഖല ശക്തിപ്പെടുത്തുന്നതിനായുള്ള ധാരണാപത്രത്തില്‍ ഒപ്പുവച്ചു.

ഇന്ത്യയില്‍ ആഗോളീകരണത്തിന്റെ ഭാഗമായി അക്കൗണ്ടന്റുമാരുടെ ആവശ്യകത വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ ഈ കരാറിന് പ്രത്യേക പ്രാധാന്യമുണ്ട്. ബിസിനസ് സാഹചര്യങ്ങള്‍ക്ക് അനുയോജ്യരായ പ്രഫഷണലുകളെ വാര്‍ത്തെടുക്കുന്നതിനായി കണ്ടിന്യൂയിംഗ് പ്രഫഷണല്‍ ഡവലപ്‌മെന്റ് (സിപിഡി) അവസരങ്ങള്‍ ലഭ്യമാക്കുന്നതിന് എന്‍എഎലും എസിസിഎയും പരിശ്രമിക്കും. സാമ്പത്തിക കാര്യങ്ങളെക്കുറിച്ച് അറിവുള്ള പൗരന്മാരെ വാര്‍ത്തെടുക്കുന്നതിന് എസിസിഎയുമായുള്ള സഹകരണം വഴിതെളിക്കുമെന്ന് എന്‍എസ്ഇ എംഡിയും സിഇഒയുമായ വിക്രം ലിമായെ ചൂണ്ടിക്കാട്ടി.

അക്കൗണ്ടന്‍സി പ്രഫഷണലുകള്‍ക്ക് ആഗോളതലത്തില്‍ ആവശ്യകത വര്‍ദ്ധിച്ചുവരികയാണെന്നും ഇത് തുടര്‍ന്നുകൊണ്ടുപോകാന്‍ എന്‍എസ്ഇ അക്കാദമിയുമായുള്ള സഹകരണത്തിലൂടെ സാധിക്കുമെന്നും എസിസിഎ ചീഫ് എക്‌സിക്യൂട്ടീവ് ഹെലന്‍ ബ്രാന്‍ഡ് പറഞ്ഞു. എന്‍എസ്ഇ അക്കാദമിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതില്‍ ഏറെ സന്തോഷമുണ്ടെന്ന് എസിസിഎ ഇന്റര്‍നാഷണല്‍ ഡവലപ്‌മെന്റ് മേധാവി സാജിദ് ഖാന്‍ പറഞ്ഞു.

TAGS: ACCA | NSE | NSE Academy |