ഓഹരി വിപണിയില്‍ നഷ്ടം

Posted on: January 22, 2019

മുംബൈ : ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം. ബി എസ് ഇ സെന്‍സെക്‌സ് 127.42 പോയിന്റ് കുറഞ്ഞ് 36,451 പോയിന്റിലും നിഫ്റ്റി 43.10 പോയിന്റ് കുറഞ്ഞ് 10,918 പോയിന്റിലുമാണ് രാവിലെ 9.27 ന് വ്യാപാരം നടക്കുന്നത്.

സണ്‍ഫാര്‍മ, കൊട്ടക് ബാങ്ക്, ഏഷ്യന്‍ പെയിന്റ്, ഒ എന്‍ ജി സി, എല്‍ ടി, ഐ ടി സി തുടങ്ങിയ ഓഹരികള്‍ നേട്ടം കൈവരിച്ചു.

ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, യെസ് ബാങ്ക്, എം ആന്‍ഡ് എം, വിഡല്‍, റിലയന്‍സ്, ടാറ്റാ സ്റ്റീല്‍ തുടങ്ങിയ ഓഹരികള്‍ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |