ഫെഡറൽ ബാങ്കിന് 334 കോടി അറ്റാദായം

Posted on: January 20, 2019

കൊച്ചി: ഫെഡറൽ ബാങ്കിന്റെ അറ്റാദായം 2018 ഡിസംബർ 31 ന് അവസാനിച്ച ക്വാർട്ടറിൽ 28.31 ശതമാനം വർധനവോടെ 333.63 കോടി രൂപയായി. പ്രവർത്തനലാഭം 26.08 ശതമാനം വർധനവോടെ 707.83 കോടി രൂപയിലെത്തി. വായ്പകളുടെ കാര്യത്തിൽ 24.61 ശതമാനം വർധനവാണ് ഫെഡറൽ ബാങ്ക് കൈവരിച്ചിട്ടുള്ളത്. എൻ.ആർ.ഇ. നിക്ഷേപങ്ങളുടെ കാര്യത്തിൽ 21.55 ശതമാന വർധനവോടെ 47,930 കോടി രൂപയായി. കാർഷിക വായ്പകളുടെ കാര്യത്തിൽ 21.03 ശതമാനവും വർധനവു കൈവരിക്കാനായി.

ബാങ്കിന്റെ ആകെ ബിസിനസ് വാർഷികാടിസ്ഥാനത്തിൽ 23.46 ശതമാനം വർധനവോടെ 229007.49 കോടി രൂപയിലെത്തി. ആകെ 123457.36 കോടി രൂപയുടെ നിക്ഷേപങ്ങളും 105550.12 കോടി രൂപയുടെ വായ്പകളുമാണ് ബാങ്കിനുള്ളത്. ഇക്കാലയളവിൽ ബാങ്കിന്റെ ആകെ നിഷ്‌ക്രിയ ആസ്തികൾ 3.14 ശതമാനമെന്ന നിലയിൽ 3361.23 കോടി രൂപയിലും അറ്റ നിഷ്‌ക്രിയ ആസ്തികൾ 1.72 ശതമാനമെന്ന നിലയിൽ 1817.32 കോടി രൂപയുമായതായി ഓഡിറ്റ് ചെയ്യാത്ത കണക്കുകൾ വ്യക്തമാക്കുന്നു.

TAGS: Federal Bank |