വിപ്രോ ബോണസ് പ്രഖ്യാപിച്ചു

Posted on: January 19, 2019

ബംഗലുരു : വിപ്രോ 2018 ഓക്ടോബര്‍ – ഡിസംബര്‍ പാദത്തില്‍ 2,544.50 കോടി രൂപ അറ്റാദായം നേടി. മുന്‍ വര്‍ഷം ഇത് കാലയളവില്‍ ഇത് 1,930.10 കോടിയായിരുന്നു. 31.8 ശതമാനമാണ് വര്‍ധന.

കമ്പനിയുടെ മൊത്തം വരുമാനം 1.017 ശതമാനം വര്‍ധിച്ച് 15,059.50 കോടി രൂപയായി. ഓഹരിയുടമകള്‍ക്ക്  1 : 3 അനുപാതത്തില്‍ ബോണസ് ഓഹരികള്‍ നല്‍കാന്‍ കമ്പനി തീരുമാനിച്ചു. കൈവശമുള്ള മൂന്നു ഓഹരികള്‍ക്ക് ഒന്ന് എന്ന കണക്കിലായിരിക്കും ഓഹരികള്‍ നല്‍കുന്നത്.

രണ്ട് രൂപ മുഖവിലയുള്ള ഓഹരി ഓരോന്നിനും ഒരു രൂപ നിരക്കില്‍ ഇടക്കാല ലാഭവിഹിതം നല്‍കാനും കമ്പനി തീരുമാനിച്ചിട്ടുണ്ട്.

TAGS: Wipro |