സെൻസെക്‌സ് നേരിയ നേട്ടത്തിൽ ക്ലോസ് ചെയ്തു

Posted on: January 18, 2019

മുംബൈ : ഓഹരിവിപണിയിൽ നേരിയ നേട്ടത്തോടെ ക്ലോസിംഗ്. ബിഎസ്ഇ സെൻസെക്‌സ് 12.53 പോയിന്റ് ഉയർന്ന് 36,386 പോയിന്റിലും നിഫ്റ്റി 1.75 പോയിന്റ് ഉയർന്ന് 10,906 പോയിന്റിലുമാണ് വ്യാപാരമവസാനിപ്പിച്ചത്.

റിലയൻസ്, കൊട്ടക് ബാങ്ക്, എച്ച്‌സിഎൽ ടെക്, ഒഎൻജിസി, ഏഷ്യൻ പെയിന്റ്‌സ്, എച്ച്ഡിഎഫ്‌സി ബാങ്ക് തുടങ്ങിയ ഓഹരികൾ നേട്ടം കൈവരിച്ചു.

സൺ ഫാർമ, ഭാരതി എയർടെൽ, അക്‌സിസ് ബാങ്ക്, യെസ് ബാങ്ക്, ഐടിസി, കോൾ ഇന്ത്യ, പവർഗ്രിഡ് തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |