ഓഹരി വിപണിയില്‍ നേട്ടത്തോടെ ക്ലോസിംഗ്

Posted on: January 17, 2019

മുംബൈ : ഓഹരി വിപണിയില്‍ നേട്ടത്തോടെ ക്ലോസ് ചെയ്തു. ബി എസ് ഇ സെന്‍സെക്‌സ് 52.79 പോയിന്റ് ഉയര്‍ന്ന് 36,374 പോയിന്റിലും നിഫ്റ്റി 14.90 പോയിന്റ് ഉയര്‍ന്ന് 10,905 പോയിന്റിലുമാണ് വ്യാപാരമവസാനിച്ചത്.

ആക്‌സിസ് ബാങ്ക്, എച്ച് സി എല്‍, എച്ച്ഡിഎഫ്‌സി, ടി സി എസ്, കൊട്ടക് ബാങ്ക്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര തുടങ്ങിയ ഓഹരികള്‍ നേട്ടം കൈവരിച്ചു.

സണ്‍ഫര്‍മ, യെസ് ബാങ്ക്, എസ് ബി ഐ, ബജാജ് ഫിനാന്‍സ്, ഹിന്ദുസ്ഥാന്‍ ലിവര്‍, ഭാരതി എയര്‍ടെല്‍ തുടങ്ങിയ ഓഹരികള്‍ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |