ഓഹരി വിപണിയില്‍ നേട്ടം

Posted on: January 16, 2019

മുംബൈ : ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. ബി എസ് ഇ സെന്‍സെക്‌സ് 96.84 പോയിന്റ് ഉയര്‍ന്ന് 36,415 പോയിന്റിലും നിഫ്റ്റി 27.25 പോയിന്റ് ഉയര്‍ന്ന് 10,914 പോയിന്റിലുമാണ് രാവിലെ 9.22 ന് വ്യാപാരം നടക്കുന്നത്.

വിഡല്‍, റിലയന്‍സ്, ഇന്‍ഫോസിസ്, എന്‍ ടി പി സി, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, യെസ് ബാങ്ക് തുടങ്ങിയ ഓഹരികള്‍ നേട്ടം കൈവരിച്ചു.

സണ്‍ഫാര്‍മ, ഭാരതി എയര്‍ടെല്‍, ഐ ടി സി, ടി സി എസ്, ടാറ്റാ മോട്ടോഴ്‌സ്, ബജാജ് ഫിനാന്‍സ് തുടങ്ങിയ ഓഹരികള്‍ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |