ടിസിഎസിന് 8105 കോടി അറ്റാദായം

Posted on: January 11, 2019

മുംബൈ : രാജ്യത്തെ ഏറ്റവും വലിയ ഐ ടി കമ്പനി (ടാറ്റാ കണ്‍സല്‍റ്റന്‍സി സര്‍വീസസ്) ടി സി എസ് ഒക്‌ടോബര്‍ – ഡിസംബര്‍ പാനത്തില്‍ 8105 കോടി രൂപ ലാഭം നേടി. മുന്‍കൊല്ലം ഇതേ കാലയളവിലെക്കാള്‍ 24.1 ശതമാനം വര്‍ധന.

വിറ്റുവരവ് 20.8 ശതമാനം ഉയര്‍ന്ന് 37,338 കോടി രൂപയായി. കറന്‍സി സ്ഥിര നിരക്കില്‍ കണക്കാക്കുമ്പോള്‍ 12.1 ശതമാനം വരുമാനവര്‍ദ്ധനയാണുള്ളതെന്നു ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ രാജേഷ് ഗോപിനാഥന്‍ പറഞ്ഞു. 14 ക്വാര്‍ട്ടറുകളിലെ ഏറ്റവും ഉയര്‍ന്ന നേട്ടണമാണിത്.

ഒക്‌ടോബര്‍ – ഡിസംബര്‍ കാലയളവില്‍ കമ്പനി 6827 പേരെ പുതുതായി നിയമിച്ചു. ആകെ ജീവനക്കാര്‍ 4,17,929 ആയി. 4 ശതമാനം ലാഭവീതം പ്രഖ്യാപിച്ചു.