ഓഹരി വിപണിയില്‍ നേട്ടത്തോടെ ക്ലോസിംഗ്

Posted on: January 4, 2019

മുംബൈ : ഓഹരി വിപണിയില്‍ 181 പോയിന്റ് നേട്ടത്തോടെ ക്ലോസ് ചെയ്തു. ബി എസ് ഇ സെന്‍സെക്‌സ് 181.39 പോയിന്റ് ഉയര്‍ന്ന് 35,695 പോയിന്റിലും നിഫ്റ്റി 55.10 പോയിന്റ് ഉയര്‍ന്ന് 10,727 പോയിന്റിലുമാണ് വ്യാപാരമവസാനിപ്പിച്ചത്.

യെസ് ബാങ്ക്, വിഡല്‍,ടാറ്റാ മോട്ടോഴ്‌സ്, ഭാരതി എയര്‍ടെല്‍, ടാറ്റാ സ്റ്റീല്‍ തുടങ്ങിയ ഓഹരികള്‍ നേട്ടം കൈവരിച്ചു.

എച്ച് സി എല്‍ ടെക്‌നോളജി, ഇന്‍ഫോസിസ്, ടിസിഎസ്, ഹീറോമോട്ടോകോ, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, സണ്‍ഫാര്‍മ തുടങ്ങിയ ഓഹരികള്‍ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |