ശ്രീരാം പ്രോപ്പര്‍ട്ടീസ് അഞ്ച് സ്വതന്ത്ര ഡയറക്ടര്‍മാരെ നിയമിച്ചു

Posted on: December 17, 2018

കൊച്ചി : റെസിന്‍ഷ്യല്‍ റിയല്‍ എസ്റ്റേറ്റ് വികസന കമ്പനിയായ ശ്രീരാം പ്രോപ്പര്‍ട്ടീസ് അഞ്ച് പ്രമുഖ വ്യക്തികളെ സ്വതന്ത്ര ഡയറക്ടര്‍മാരായി നിയമിച്ചു. എല്‍ ഐ സിയുടേയും ഐ ആര്‍ ഡി എയുടേയും ചെയര്‍മാനായിരുന്ന ടി എസ് വിജയന്‍, സി ഡി ബി ടി ചെയര്‍ പേഴ്‌സണായിരുന്ന അനിതാ കപൂര്‍, എച്ച് ഡി എഫ് സി പ്രോപ്പര്‍ട്ടി വെഞ്ചേഴ്‌സ് എം.ഡി. കെ ജി കൃഷ്ണമൂര്‍ത്തി, ഐ ഐ എം  പ്രൊഫസറായിരുന്ന ആര്‍ വൈദ്യനാഥന്‍, ആഭ്യന്തര സെക്രട്ടറിയായിരുന്ന അനില്‍ ഗോസ്വാമി എന്നിവരാണ് പുതിയ സ്വതന്ത്ര ഡയറക്ടര്‍മാര്‍. എം. മുരളിയെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായും തെരഞ്ഞെടുത്തിട്ടുണ്ട്. ഒന്‍പത് അംഗങ്ങളാണ് പുതിയ ബോര്‍ഡിലുള്ളത്.