ഇസാഫ് ബാങ്കിന് ലാഭം 24 കോടി

Posted on: November 21, 2018

കൊച്ചി : തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഈസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് 2018 സെപ്റ്റംബര്‍ 30 -ന് അവസാനിച്ച ആറു മാസക്കാലയളവില്‍ 24 കോടി രൂപ അറ്റാദായം കൈവരിച്ചു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 48.99 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയ സ്ഥാനത്താണ് ഇത്.

വായ്പ 3,993.45 കോടിയും നിക്ഷേപം 3,051.20 കോടിയുമായി ഉയര്‍ന്നു. അതേ സമയം  കിട്ടാക്കടത്തിന്റെ തോത് വായ്പയുടെ 4.99 ശതമാനത്തില്‍ നിന്ന് 0.49 ശതമാനമായി കുറയ്ക്കാന്‍ കഴിഞ്ഞു. കറന്റ് – സേവിംഗ്‌സ് അക്കൗണ്ടുകളില്‍ 116.40 ശതമാനം വളര്‍ച്ചയോടെ 296.06 കോടി രൂപയായി നിക്ഷേപം ഉയര്‍ന്നു.

TAGS: ESAF Bank |