മണപ്പുറത്തിന് 221.39 കോടി രൂപ അറ്റാദായം

Posted on: November 7, 2018

കൊച്ചി : ഈ സാമ്പത്തിക വര്‍ഷം സെപ്റ്റംബര്‍ 30 ന് അവസാനിച്ച രണ്ടാം പാദത്തില്‍ മണപ്പുറം 221.39 കോടി രൂപ അറ്റാദായം നേടി. ഗ്രൂപ്പിന്റെ മൊത്തത്തിലുള്ള അറ്റാദായമാണ് ഇത്. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ കൈവരിച്ച 158.20 കോടിയെക്കാള്‍ 40 ശതമാനമാണ് വര്‍ധന. അനുബന്ധ കമ്പനികളുടെ അറ്റാദായം 192.75 കോടിയാണ്.

മൊത്തം വരുമാനം 1014.44 കോടി രൂപയായി വര്‍ധിച്ചു. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ കൈവരിച്ച 830.62 കോടിയെക്കാള്‍ വര്‍ധനയാണ് നേടിയത്.  മണപ്പുറം ഗ്രൂപ്പിന്റെ ആകെ ആസ്തിയില്‍ 25.27 ശതമാനം വര്‍ധിച്ച് 17190.70 കോടി രൂപയായി ഉയര്‍ന്നു. രണ്ടു രൂപ മുഖവിലയുള്ള ഓഹരികളില്‍ 0.55 രൂപ ഇടക്കാല ലാഭവിഹിതമായി നല്‍കാന്‍ ഡയറക്ടര്‍ ബോര്‍ഡ് തീരുമാനിച്ചു.