വി ഗാര്‍ഡ് ലാഭത്തില്‍ 18% കുറവ്

Posted on: October 26, 2018

കൊച്ചി : കണ്‍സ്യൂമര്‍ ഇലക്ട്രിക്കല്‍ – ഇലക്‌ട്രോണിക്‌സ് കമ്പനിയായ വി – ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് സെപ്റ്റംബര്‍ 30 ന് അവസാനിച്ച ത്രൈമാസത്തില്‍ 38.18 കോടി രൂപ ലാഭം നേടി. മുന്‍ കൊല്ലം ഇതേ കാലയളവില്‍ ലാഭം 46.50 കോടിയായിരുന്നു ലാഭം. ഇക്കുറി 18% കുറവ്.

അര്‍ധവാര്‍ഷിക ലാഭം 72.58 കോടി രൂപ. മുന്‍കൊല്ലം ഇതേ കാലത്തെ 69.75 കോടിയേക്കാള്‍ 4 % കൂടുതലാണിത്. അര്‍ധവര്‍ഷത്തില്‍ പ്രവര്‍ത്തന വരുമാനം 1232.47 കോടി രൂപയായി. 9% വര്‍ധന. സെപ്റ്റംബര്‍ 30 ന് അവസാനിച്ച പാദത്തില്‍ അസ്സല്‍ പ്രവര്‍ത്തന വരുമാനം 597.58 കോടിയാണ്. 6% വര്‍ധന.

കേരളത്തിലെ പ്രളയവും രാജ്യത്തിന്റെ മറ്റുഭാഗങ്ങളിലെ പ്രതികൂല കാലാവസ്ഥയും ഇക്കുറി പ്രകടനത്തെ ബാധിച്ചതായി വി – ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് മാനേജിംഗ് ഡയറക്ടര്‍ മിഥുന്‍ കെ. ചിറ്റിലപ്പിള്ളി പറഞ്ഞു.

TAGS: V - Guard |