കൊശമറ്റം ഫിനാന്‍സ് ഓഹരി വിപണിയിലേക്ക്

Posted on: October 24, 2018

കൊച്ചി : പ്രമുഖ നോണ്‍ ബാങ്കിംഗ് ധനകാര്യ സ്ഥാപനമായ കൊശമറ്റം ഫിനാന്‍സ് ഓഹരി വിപണിയിലൂടെ 500 കോടി രൂപ മൂലധന സമാഹരണം നടത്തുന്നതിന്റെ ഭാഗമായി ഈ സാമ്പത്തിക വര്‍ഷം സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയെ (സെബി) സമീപിക്കും.

കമ്പനിയുടെ വളര്‍ച്ച ത്വരിതപ്പെടുത്തുകയും കൂടുതല്‍ മേഖലയിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുകയും മികച്ച സേവനം കൂടുതല്‍ ഇടപാടുകാരിലേക്ക് എത്തിക്കുകയാണ് ഓഹരി വിപണിയിലെ ലിസ്റ്റിംഗിലൂടെ ലക്ഷ്യമിടുന്നതെന്ന് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ മാത്യു കെ. ചെറിയാന്‍ അറിയിച്ചു.