ഓഹരിവിപണിയിൽ നേട്ടത്തോടെ ക്ലോസിംഗ്

Posted on: October 15, 2018

മുംബൈ : വ്യതിയാനങ്ങൾക്ക് ഒടുവിൽ ഓഹരിവിപണികൾ നേട്ടത്തിൽ ക്ലോസ് ചെയ്തു. ബിഎസ്ഇ സെൻസെക്‌സ് 131.52 പോയിന്റ് ഉയർന്ന് 34,865 പോയിന്റിലും നിഫ്റ്റി 40 പോയിന്റ് ഉയർന്ന് 10,512 പോയിന്റിലുമാണ് വ്യാപാരമവസാനിപ്പിച്ചത്.

ഇൻഫോസിസ്, ഐടിസി, ഒഎൻജിസി, ടിസിഎസ്, സൺ ഫാർമ, എച്ച്ഡിഎഫ്‌സി ബാങ്ക്, വിപ്രോ തുടങ്ങിയ ഓഹരികൾ നേട്ടം കൈവരിച്ചു.

എം & എം, ഹിന്ദ് യൂണിലിവർ, ഐസിഐസിഐ ബാങ്ക്, അക്‌സിസ് ബാങ്ക്, ഇൻഡസ് ഇൻഡ് ബാങ്ക്, എൽ & ടി, മാരുതി സുസുക്കി, ഏഷ്യൻ പെയിന്റ്‌സ് തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |