മുത്തൂറ്റ് ഫിനാന്‍സിന് 492 കോടി രൂപ അറ്റാദായം

Posted on: September 7, 2018

കൊച്ചി : മുത്തൂറ്റ് ഫിനാന്‍സിന് നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ ഒന്നാം ക്വാര്‍ട്ടറില്‍ 492 കോടി രൂപയുടെ അറ്റാദായം. സംയോജിത വായ്പാ ആസ്തികള്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 16 ശതമാനം വര്‍ധനവോടെ 34316 കോടി രൂപയിലെത്തി. മുന്‍ വര്‍ഷം ഇത് 29500 കോടി രൂപയായിരുന്നു. സംയോജിത വായ്പ ആസ്തികകള്‍ക്ക് ഒന്നാം ക്വാര്‍ട്ടറില്‍ ഏഴു ശതമാനം വര്‍ധനവും കൈവരിക്കാനായിട്ടുണ്ട്.

മുത്തൂറ്റ് ഹോംഫിന്‍ ഇന്ത്യയ്ക്ക് അതിന്റെ വായ്പകള്‍ 172 ശതമാനം വര്‍ധനവോടെ 1621 കോടി രൂപയിലെത്തിക്കാനും കഴിഞ്ഞിട്ടുണ്ട്. മുത്തൂറ്റ് ഫിനാന്‍സിന് 71.16 ശതമാനം വിഹിതമുള്ള മൈക്രോ ഫിനാന്‍സ് സബ്‌സിഡിയറിയായ ബെല്‍സ്റ്റാര്‍ ഇന്‍വെസ്റ്റ്‌മെന്റ് ആന്റ് ഫിനാന്‍സിന് വായ്പാ മേഖലയില്‍ 86 ശതമാനം വര്‍ധനവും കൈവരിക്കാനായിട്ടുണ്ട്.

സംയോജിത വായ്പാ ആസ്തികളുടെ കാര്യത്തില്‍ ഏഴു ശതമാനം ത്രൈമാസ വളര്‍ച്ചയോടെ 34316 കോടി രൂപയെന്ന ഏറ്റവും ഉയര്‍ന്ന നിലയിലെത്തിക്കാനായെന്ന് പ്രവര്‍ത്തന ഫലങ്ങളെക്കുറിച്ചു പ്രതികരിച്ച ചെയര്‍മാന്‍ എം.ജി. ജോര്‍ജ്ജ് മുത്തൂറ്റ് ചൂണ്ടിക്കാട്ടി. സ്വര്‍ണ പണയ മേഖലയിലും ശക്തമായ വളര്‍ച്ചയാണു കാണാനായത്. ക്വാര്‍ട്ടറില്‍ മുത്തൂറ്റ് ഫിനാന്‍സിന്റെ വായ്പാ ആസ്തികള്‍ 1855 കോടി രൂപയാണു വര്‍ധിച്ചത് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തങ്ങളുടെ സബ്‌സിഡിയറികള്‍ വായ്പകളുടെ കാര്യത്തില്‍ 102 ശതമാനം വാര്‍ഷിക വളര്‍ച്ചയാണു കൈവരിച്ചതെന്ന് മാനേജിങ് ഡയറക്ടര്‍ ജോര്‍ജ്ജ് അലക്‌സാണ്ടര്‍ മുത്തൂറ്റ് പറഞ്ഞു.

.

TAGS: Muthoot Finance |