ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയറിന് 20 കോടി രൂപ ലാഭം

Posted on: August 20, 2018

കൊച്ചി : ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ 2018 ജൂൺ 30 ന് അവസാനിച്ച ക്വാർട്ടറിൽ 20 കോടി രൂപ അറ്റാദായം നേടി. മുൻ വർഷം ഇതേ കാലയളവിൽ 80 കോടി രൂപ നഷ്ടത്തിലായിരുന്നു. വാർഷികാടിസ്ഥാനത്തിൽ 125 ശതമാനം വളർച്ചവകൈവരിച്ചു. വരുമാനം മുൻവർഷം ഇതേകാലയളവിലെ 1565 കോടിയിൽ നിന്ന് 14 ശതമാനം വർധിച്ച് 1789 കോടി രൂപയായി.

ഗുണമേൻമയുള്ള ആരോഗ്യ സേവനത്തിനു ലഭിക്കുന്ന അംഗീകാരത്തിന്റെ പ്രതിഫലനമായ ഞങ്ങളുടെ മികച്ച പ്രകടനമെന്ന് ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ ചെയർമാൻ ഡോ. ആസാദ് മൂപ്പൻ പറഞ്ഞു.