വി ഗാര്‍ഡിന് 50 ശതമാനം അറ്റാദായ വളര്‍ച്ച

Posted on: August 1, 2018

കൊച്ചി : വി -ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് 2018 ഏപ്രില്‍ -ജൂണ്‍ പാദത്തില്‍ 34.40 കോടി രൂപയുടെ അറ്റാദായം നേടി. മുന്‍വര്‍ഷം ഇതേ കാലയളവില്‍ ഇത് 22.92 കോടിയായിരുന്നു. 50 ശതമാനത്തിലേറെയാണ് വര്‍ധന.

അറ്റവരുമാനം 634.89 കോടി രൂപയായി ഉയര്‍ന്നു. പുതിയ വിപണികളില്‍ വില്‍പ്പന ഉയര്‍ത്താന്‍ കഴിഞ്ഞത് നേട്ടമായതായി മാനേജിംഗ് ഡയറക്ടര്‍ മിഥുന്‍ കെ. ചിറ്റിലപ്പിള്ളി പറഞ്ഞു. പുതുതായി അവതരിപ്പിച്ച ഉത്പന്നങ്ങള്‍ക്ക് വിപണിയില്‍ മികച്ച സ്വീകാര്യത ലഭിച്ചു.

മിക്‌സി, വാട്ടര്‍ ഹീറ്റര്‍ എന്നിവയുടെ ജി എസ് ടി നിരക്ക് 28 ശതമാനത്തില്‍ നിന്ന് 18 ശതമാനമായി കുറച്ചത് സ്വാഗതാര്‍ഹമാണെന്നും ഇത് ഡിമാന്‍ഡ് ഉയര്‍ത്താന്‍ സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.