സൗത്ത് ഇന്ത്യന്‍ ബാങ്കിന് ഒന്നാം ക്വാര്‍ട്ടര്‍ 23 കോടി രൂപ ലാഭം

Posted on: July 24, 2018

 

കൊച്ചി : സൗത്ത് ഇന്ത്യന്‍ ബാങ്ക് 2018-19 ഒന്നാം ക്വാര്‍ട്ടറില്‍  23.04 കോടി രൂപ അറ്റാദായം നേടി. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ അറ്റാദായം 101.47 കോടി രൂപയായിരുന്നു. ഒന്നാം ക്വാര്‍ട്ടറില്‍ ബാങ്കിന്റെ കുറഞ്ഞ ചെലവിലുള്ള നിക്ഷേപങ്ങള്‍ 4% വളര്‍ച്ച രേഖപ്പെടുത്തി. പാദാനുപാദ അടിസ്ഥാനത്തില്‍ എന്‍ആര്‍ഐ, കറന്റ്, സേവിംഗ്‌സ് അക്കൗണ്ടുകള്‍ 5% വര്‍ധിച്ചു.

ബാങ്കിന്റെ മൊത്തത്തിലുള്ള ബിസിനസ് പ്രകടനം, റീട്ടെയില്‍, എംഎസ്എംഇ, കാര്‍ഷിക മേഖലകളില്‍ ഊന്നിക്കൊണ്ടു ശരിയായ ദിശയിലാണെന്ന് എംഡിയും സിഇഒയുമായ വിജി മാത്യു പറഞ്ഞു. മൊത്തം ബിസിനസ് 15689 കോടി രൂപ വര്‍ധിച്ച്  1,28,652 കോടി രൂപയായി.