ഇന്‍ഫോസിസ് ബോണസ് ഓഹരി നല്‍കുന്നു

Posted on: July 14, 2018

 

ബെംഗളൂരു : രാജ്യത്തെ രണ്ടാമത്തെ വലിയ ഐടി കമ്പനിയായ ഇന്‍ഫോസിസ് ഓഹരി ഉടമകള്‍ക്ക് 1:1 അനുപാതത്തില്‍ ബോണസ് ഓഹരികള്‍ നല്‍കുന്നു. ഇതനുസരിച്ച് കൈയിലുള്ള ഓരോ ഓഹരിക്കും ഒന്നുവീതം ഓഹരി ബോണസായി നല്‍കും.

2018 ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള മൂന്നു മാസക്കാലയളവില്‍ കമ്പനി 3,612 കോടി രൂപ അറ്റാദായം നേടി. മുന്‍വര്‍ഷം ഇതേ കാലയളവില്‍ നേടിയ 3,483 കോടിയെക്കാള്‍ 3.7 ശതമാനം വര്‍ധന, വരുമാനം 12 ശതമാനം ഉയര്‍ന്ന് 19,128 കോടി രൂപയിലെത്തി. വിപണിയില്‍ ചലനമുണ്ടാക്കാന്‍ കഴിഞ്ഞതിന്റെ സൂചനയാണ് ഇതെന്ന് ഇന്‍ഫോസിസ് മാനേജിംഗ് ഡയറക്ടറും സി ഇ ഒയുമായ സലില്‍ പരേഖ് പറഞ്ഞു.
ഈ സാമ്പത്തിക വര്‍ഷത്തെ വരുമാന വളര്‍ച്ചാ അനുമാനം 6-8 ശതമാനമായി കമ്പനി നില നിര്‍ത്തി.

TAGS: Infosys |