ആസ്റ്റർ ഡി.എം. ഹെൽത്ത് കെയറിന് 189 ശതമാനം അറ്റാദായ വർധന

Posted on: May 23, 2018

കൊച്ചി : ആസ്റ്റർ ഡി.എം. ഹെൽത്ത് കെയറിന്റെ അറ്റാദായം 201718 സാമ്പത്തിക വർഷം 189 ശതമാനം വർധിച്ച് 281.68 കോടി രൂപയായി. 2016-2017 സാമ്പത്തിക വർഷം 97.53 കോടി രൂപയായിരുന്നു അറ്റാദായം. വരുമാനം കഴിഞ്ഞ സാമ്പത്തിക വർഷത്തെ 5,962.95 കോടിയിൽ നിന്ന് 13 ശതമാനം വർധിച്ച് 6,759.66 കോടി രൂപയിയായി. പ്രതി ഓഹരി വരുമാനം 2.19 രൂപയിൽ നിന്ന് 162 ശതമാനം വർധിച്ച് 5.74 രൂപയായി.

രോഗി സംരക്ഷണത്തിൽ മികച്ച നിലവാരം സൂക്ഷിച്ച് ലാഭകരമായ ബിസിനസ് വളർച്ച മുന്നോട്ടുകൊണ്ടു പോകുയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ആസ്റ്റർ ഡി.എം. ഹെൽത്ത് കെയർ ചെയർമാൻ ഡോ. ആസാദ് മൂപ്പൻ പറഞ്ഞു.