ഓഹരിവിപണികൾ നേട്ടത്തിൽ

Posted on: April 13, 2018

മുംബൈ : ഏഷ്യൻ വിപണികളുടെ ചുവടുപിടിച്ച് ഇന്ത്യൻ ഓഹരിവിപണികൾ ഏഴാം വ്യാപാരദിനത്തിലും നേട്ടത്തിൽ. ബിഎസ്ഇ സെൻസെക്‌സ് 120.52 പോയിന്റ് ഉയർന്ന് 34,221 പോയിന്റിലും നിഫ്റ്റി 31.45 പോയിന്റ് ഉയർന്ന് 10,490 പോയിന്റിലുമാണ് രാവിലെ 9.51 ന് വ്യാപാരം നടക്കുന്നത്.

ഡോ.റെഡീസ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, അദാനി പോർട്ട്‌സ്, ഐസിഐസിഐ ബാങ്ക്, അക്‌സിസ് ബാങ്ക്, ടാറ്റാ സ്റ്റീൽ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

ഇൻഡസ് ഇൻഡ് ബാങ്ക്, സൺ ഫാർമ, ടാറ്റാ മോട്ടോഴ്‌സ്, ഹിന്ദ് യൂണിലീവർ, ഏഷ്യൻ പെയിന്റ്‌സ്, ബജാജ് ഓട്ടോ, എസ് ബി ഐ, എച്ച്ഡിഎഫ്‌സി ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |