അലഹബാദ് ബാങ്കിന് 70.19 കോടി രൂപ അറ്റദായം

Posted on: November 12, 2017

കോൽക്കത്ത : അലഹബാദ് ബാങ്കിന് നടപ്പ് സാമ്പത്തികവർഷം രണ്ടാം ക്വാർട്ടറിൽ 70.19 കോടി രൂപ അറ്റാദായം. മുൻവർഷം ഇതേകാലയളവിൽ 28.84 കോടിയായിരുന്നു അറ്റാദായം. ബാങ്കിന്റെ മൊത്തം ബിസിനസ് 3,59,450 കോടി രൂപയായി. നിക്ഷേപം 2,07,269 കോടി രൂപ. വായ്പ 1,52, 180 കോടിരൂപയായി.

ബാങ്കിന്റെ അറ്റനിഷ്‌ക്രിയ ആസ്തി ഒന്നാം ക്വാർട്ടറിലെ 8.96 ശതമാനത്തിൽ നിന്ന് 8.84 ശതമാനമായി മെച്ചപ്പെട്ടു. മൊത്ത നിഷ്‌ക്രിയ ആസ്തി 14.10 ശതമാനം. മൂലധനപര്യാപ്തത 11.74 ശതമാനം. സെപ്റ്റംബർ 30 ന് അവസാനിച്ച അർധവർഷത്തിൽ 2 ദശലക്ഷം പുതിയ ഇടപാടുകാരെ കണ്ടെത്താനായി.