ഡിസിബി ബാങ്കിന് 21 ശതമാനം അറ്റാദായ വളർച്ച

Posted on: October 24, 2017

കൊച്ചി : ഡിസിബി ബാങ്ക് 2017 സെപ്റ്റംബറിൽ അവസാനിച്ച രണ്ടാം ക്വാർട്ടറിൽ 59 കോടി രൂപ അറ്റാദായം നേടി. മുൻവർഷമിതേ ക്വാർട്ടറിലെ 48 കോടി യായിരുന്നു അറ്റാദായം. 21 ശതമാനം വളർച്ചയാണിത്. പ്രവർത്തനലാഭം 23 ശതമാനം വർധനയോടെ 74 കോടി രൂപയിൽനിന്നു 94 കോടി രൂപയായി.

ബാങ്കിന്റെ വരുമാനം മുൻവർഷമിതേ കാലയളവിലെ 252 കോടി രൂപയിൽനിന്നു 24 ശതമാനം വർധനയോടെ 313 കോടി രൂപയായി. ഇക്കാലയളവിൽ വായ്പ 20 ശതമാനം വളർച്ചയോടെ 17395 കോടി രൂപയിലെത്തി. നിക്ഷേപം 16 ശതമാനം വർധനയോടെ 20,567 കോടി രൂപയായി.

ബാങ്കിന്റെ അറ്റ പലിശ മാർജിൻ 3.96 ശതമാനത്തിൽനിന്ന് 4.22 ശതമാനമായി ഉയർന്നു. കാസാ അനുപാതം സെപ്റ്റംബറിൽ 21.91 ശതമാനത്തിൽ നിന്നു 25.88 ശതമാനമായി. അറ്റ നിഷ്‌ക്രിയ ആസ്തി അനുപാതം മാറ്റമില്ലാതെ 0.9 ശതമാനത്തിൽ തുടരുകയാണ്.