കൊച്ചിൻ ഷിപ്പ്‌യാർഡ് ഓഹരി നാളെ ലിസ്റ്റ് ചെയ്യും

Posted on: August 10, 2017

കൊച്ചി : കൊച്ചിൻ ഷിപ്പ്‌യാർഡ് ഓഹരികൾ നാളെ സ്‌റ്റോക്ക്എക്‌സ്‌ചേഞ്ചുകളിൽ ലിസ്റ്റ് ചെയ്യും. രണ്ട് ദിവസത്തിനുള്ളിൽ ഓഹരികളുടെ അലോട്ട്‌മെന്റ് പൂർത്തിയായേക്കും.

മൊത്തം ഓഹരികളുടെ 76 മടങ്ങ് അപേക്ഷകളാണ് ലഭിച്ചിട്ടുള്ളത്. ഇനീഷ്യൽ പബ്ലിക് ഓഫറിലൂടെ 1,468 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. ഓഹരി ഒന്നിന് 432 രൂപയാണ് പ്രൈസ് ബാൻഡ്.