വി-ഗാർഡിന് 23.25 കോടി അറ്റാദായം

Posted on: August 1, 2017

കൊച്ചി : വി-ഗാർഡ് ഇൻഡസ്ട്രീസ് നടപ്പ് സാമ്പത്തിക വർഷത്തെ ഒന്നാം ക്വാർട്ടറിൽ 23.25 കോടി രൂപ അറ്റാദായം നേടി. മുൻ വർഷം ഇതേകാലയളവിൽ 43.03 കോടിയായിരുന്നു അറ്റാദായം. 46 ശതമാനം ഇടിവ് രേഖപ്പെടുത്തി.

അതേസമയം വരുമാനം 1.5 ശതമാനം വർധിച്ച് 569.07 കോടി രൂപയായി. ചരക്ക് സേവന നികുതിയിലേക്കുള്ള മാറ്റമാണ് ലാഭമാർജിനുകളിൽ കുറവ് വരുത്തിയത്.