സ്‌പൈസ്‌ജെറ്റിന്റെ അറ്റാദായത്തിൽ 43 ശതമാനം ഇടിവ്

Posted on: June 4, 2017

ന്യൂഡൽഹി : ബജറ്റ് എയർലൈനായ സ്‌പൈസ്‌ജെറ്റിന്റെ അറ്റാദായത്തിൽ മാർച്ച് 31 ന് അവസാനിച്ച നാലാംക്വാർട്ടറിൽ 43 ശതമാനം ഇടിവ്.  2015-16 ലെ നാലാം ക്വാർട്ടറിൽ 73 കോടിയായിരുന്ന അറ്റാദായം 2016-17 നാലാം ക്വാർട്ടറിൽ 41.6 കോടിയായി കുറഞ്ഞു. കറൻസിപിൻവലിക്കലും ഇന്ധനച്ചെലവിലുണ്ടായ വർധനയുമാണ് ലാഭമാർജിനുകളെ ബാധിച്ചത്.

അതേസമയം 2016-17 സാമ്പത്തിക വർഷം അറ്റാദായം 430.7 കോടിയായി വർധിച്ചു. മുൻവർഷം 407 കോടിയായിരുന്നു അറ്റാദായം. വരുമാനം നാലാം ക്വാർട്ടറിൽ 1625.7 കോടിയും 2016-17 സാമ്പത്തികവർഷം 6,191.3 കോടിയുമായി.

ഈ വർഷം ജനുവരിയിൽ 205 ബോയിംഗ് വിമാനങ്ങൾക്ക് സ്‌പൈസ്‌ജെറ്റ് ഓർഡർ നൽകിയിരുന്നു. 150,000 കോടി രൂപയുടേതാണ് ഇടപാട്. ഇന്ത്യൻ വ്യോമയാന വിപണിയിലെ ഏറ്റവും വലിയ ഇടപാടാണിത്.