ഓഹരി നിക്ഷേപം

Posted on: September 9, 2014

this week big 006 big

Celebrus-Logo

മധ്യ-ദീർഘകാല നിക്ഷേപങ്ങൾക്ക് അനുയോജ്യമായ അഞ്ച് ഓഹരികൾ ഈ ആഴ്ച ശിപാർശ ചെയ്യുന്നത് കൊച്ചിയിലെ സെലിബ്രസ് കാപ്പിറ്റൽ.

 

ഏഷ്യൻ പെയിന്റസ്

Asian-Paints-Logoമികച്ച ബ്രാൻഡ് ഇമേജും രാജ്യത്തെമ്പാടും വിതരണശൃംഖലയുമുള്ള ഏഷ്യൻ പെയിന്റ്‌സ് മോഡുലാർ കിച്ചൺ ബ്രാൻഡായ കഴിഞ്ഞവർഷം സ്ലീക് ഇന്റർനാഷണലിനെ ഏറ്റെടുത്തു. ഗാർഹിക ഉപഭോക്താക്കൾക്കിടയിൽ കൂടുതൽ സ്വാധീനം ചെലുത്തുന്നതിന്റെ ഭാഗമാണ് ഈ നീക്കം. കഴിഞ്ഞ അഞ്ചുവർഷമായി പെയിന്റു വ്യവസായത്തിന്റെ ശരാശരി വളർച്ചയേക്കാൾ മികച്ച വളർച്ച ഏഷ്യൻ പെയിന്റ്‌സ് പ്രകടമാക്കുന്നുണ്ട്. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ മെച്ചപ്പെടുന്ന സാഹചര്യത്തിൽ ഏഷ്യൻ പെയിന്റസിനു കൂടുതൽ വളരാനാകും. ഇപ്പോഴത്തെ ഓഹരി വില 676 രൂപ ടാർജറ്റ് 750 രൂപ. സ്റ്റോപ് ലോസ് 594 രൂപ.

ക്രോംപ്ടൺ ഗ്രീവ്‌സ്

CromptonGreaves-Logoപവർജനറേഷൻ, ട്രാൻസ്മിഷൻ, ഡിസ്ട്രിബ്യൂഷൻ രംഗങ്ങളിൽ പ്രവർത്തിക്കുന്ന ക്രോംപ്ടൺ ഗ്രീവ്‌സിന് കൺസ്യൂമർ ഇലക്ട്രോണിക് ബിസിനസിലും ശക്തമായ സാന്നിധ്യമുണ്ട്. വിദേശത്ത് നിരവധി ഏറ്റെടുക്കലുകൾ നടത്തിയിട്ടുള്ളതിനാൽ യൂറോപ്പിലെയും അമേരിക്കയിലെയും സമ്പദ് വ്യവസ്ഥ മെച്ചപ്പെടുന്നത് ക്രോംപ്ടണ് നേട്ടമാകും. കൺസ്യൂമർ ഇലക്ട്രോണിക്‌സ് ബിസിനസ് പ്രത്യേക ലിസ്റ്റഡ് കമ്പനിയാക്കാനുള്ള ഒരുക്കത്തിലാണ് ക്രോംപ്ടൺ. എൽബിഎസ് മാർഗിലെ 25 ഏക്കർ ഭൂമി 1,000 കോടി രൂപയ്ക്ക് വിൽക്കാനും കമ്പനി ഉദേശിക്കുന്നു. ഈ പണം ഉത്പാദന യൂണിറ്റുകൾ നവീകരിക്കാനും വിപണനശൃംഖല മെച്ചപ്പെടുത്താനും ഉപയോഗിക്കും. ഇപ്പോഴത്തെ ഓഹരി വില 226.40 രൂപ. ടാർജറ്റ് 280 രൂപ. സ്റ്റോപ് ലോസ് 190 രൂപ.

എക്‌സൈഡ് ഇൻഡസ്ട്രീസ്

Exide-Industries-Logoസ്റ്റോറേജ് ബാറ്ററി നിർമാതാക്കളായ എക്‌സൈഡിന് 60 ശതമാനം വിപണിവിഹിതമുണ്ട്. ഇൻഡസ്ട്രിയൽ ബാറ്ററിയിലും റീപ്ലേസ്‌മെന്റ് വിപണിയിലും എക്‌സൈഡ് ഉത്പന്നങ്ങൾക്കു മികച്ച ഡിമാൻഡുണ്ട്. ഇൻവെർട്ടർ ബിസിനസിലും കമ്പനി സജീവമാണ്. ഓട്ടോമൊബൈൽ സെക്ടറിന്റെ തിരിച്ചുവരവ് എക്‌സൈഡിനു നേട്ടമാകും. ഐഎൻജി ഗ്രൂപ്പിന്റെ പങ്കാളിത്തത്തോടെ ഇൻഷുറൻസ് ബിസിനസിലേക്കും (എക്‌സൈഡ് ലൈഫ് ഇൻഷുറൻസ് ) പ്രവേശിക്കാനൊരുങ്ങുകയാണ് കമ്പനി. ഇൻഷുറൻസ് മേഖലയിലെ വിദേശനിക്ഷേപം 49 ശതമാനമായി ഉയർത്താനുള്ള നീക്കം കമ്പനിക്കു ഗുണകരമാണ്. ഇപ്പോഴത്തെ ഓഹരി വില 163.10 രൂപ. ടാർജറ്റ് 210 രൂപ. സ്‌റ്റോപ് ലോസ് 145 രൂപ.

ലുപിൻ

Lupin-Logoയുഎസ്എ, കാനഡ, ജപ്പാൻ തുടങ്ങിയ വികസിതരാജ്യങ്ങളിൽ വിപണിയുള്ള ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ കമ്പനിയാണ് ലുപിൻ. കാർഡിയോവാസ്‌കുലാർ, ഡയബെറ്റോളജി, ആസ്തമ, പീഡിയാട്രിക്‌സ് തുടങ്ങിയ മേഖലകൾക്ക് ആവശ്യമായ ഉത്പന്നങ്ങൾ ലുപിൻ നിർമിക്കുന്നു. ലുപിന്റെ ഏതാനും പേറ്റന്റ് മരുന്നുകൾ 2015 – 16 ൽ യുഎസിൽ വില്പന ആരംഭിക്കുന്നതോടെ വലിയ നേട്ടം കൈവരിക്കാനാകും.യുഎസ്എഫ്ഡിഎ ഇതേവരെ ലുപിന്റെ മരുന്നുകൾ തിരസ്‌കരിച്ചിട്ടില്ല. ഇപ്പോഴത്തെ ഓഹരി വില 1338.45 രൂപ. ടാർജറ്റ് 1750 രൂപ. സ്റ്റോപ് ലോസ് 1225 രൂപ.

ടാറ്റാ ഗ്ലോബൽ ബീവറേജസ്

Tata-Global-Beverages-Logoതേയിലയുടെ ഉത്പാദനത്തിലും വിതരണത്തിലും ആഗോളതലത്തിൽ ഏറ്റവും വലിയ രണ്ടാമത്തെ സ്ഥാപനമാണ് ടാറ്റാ ഗ്ലോബൽ ബീവറേജസ്. കാപ്പി ഉത്പാദനത്തിലും കമ്പനിക്കു നിർണായക സാന്നിധ്യമുണ്ട്. 54 ടീ എസ്റ്റേറ്റുകളും 10 ടീ ബ്ലെൻഡിംഗ്, പായ്ക്കിംഗ് യൂണിറ്റുകളും ടാറ്റാ ഗ്ലോബൽ ബീവറേജസിന്റെ ഭാഗമാണ്. സ്റ്റാർബക്‌സ് കോഫിയുമായി ചേർന്ന് കഫേ ബിസിനസ് രംഗത്തും ടാറ്റാ ഗ്ലോബൽ ബീവറേജസ് പ്രവർത്തിക്കുന്നു. ഉയർന്ന മാർജിൻ നേടാവുന്ന സ്‌പെഷലൈസ്ഡ് തേയില ഉത്പന്നങ്ങൾക്കു ഊന്നൽ നൽകാനുള്ള തയാറെടുപ്പിലാണ് കമ്പനി. ഇപ്പോഴത്തെ ഓഹരി വില 164.60 രൂപ. ടാർജറ്റ് 195 രൂപ. സ്റ്റോപ് ലോസ് 145 രൂപ.

DISCLAIMER : ഓഹരി നിക്ഷേപങ്ങൾ സംബന്ധിച്ച് എല്ലാ തീരുമാനങ്ങളും വായനക്കാരൻ (നിക്ഷേപകൻ) സ്വന്തം നിലയിൽ കൈക്കൊള്ളേണ്ടതാണ്. പിന്നീടുള്ള ലാഭ-നഷ്ടങ്ങളിൽ ബിസിനസ്ഓൺലൈവ് ഡോട്ട്‌കോം മാനേജ്‌മെന്റും സെലിബ്രസ് കാപ്പിറ്റലും ഉത്തരവാദികളായിരിക്കുന്നതല്ല.