വി ഗാർഡ് ഇൻഡസ്ട്രീസിന് 39 കോടി രൂപ അറ്റാദായം

Posted on: October 29, 2016

v-guard-product-mix-big

കൊച്ചി : വി ഗാർഡ് ഇൻഡസ്ട്രീസ് നടപ്പ് സാമ്പത്തികവർഷത്തിന്റെ രണ്ടാംക്വാർട്ടറിൽ 39.19 കോടി രൂപ അറ്റാദായം നേടി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 23 കോടി രൂപയായിരുന്ന അറ്റാദായം. വളർച്ച 69.94 ശതമാനം. വിറ്റുവരവ് 14.40 ശതമാനം വർധിച്ച് 493.2 കോടി രൂപയായി ഉയർന്നു. മുൻ വർഷം ഇതേ കാലയളവിൽ 431.10 കോടിയായിരുന്നു വിറ്റുവരവ്.

ഇലക്ട്രിക് വാട്ടർ ഹീറ്റർ, പമ്പ്, ഫാൻ, ഡിജിറ്റൽ യുപിഎസ് വിപണിയിൽ കമ്പനിക്കു മികച്ച നേട്ടം ഉണ്ടാക്കാനായതായി വി ഗാർഡ് ഇൻഡസ്ട്രീസ് മാനേജിംഗ് ഡയറക്ടർ മിഥുൻ കെ. ചിറ്റിലപ്പിള്ളി പറഞ്ഞു. ഓണം ഉത്സവസീസണിലെ വില്പനയും മികച്ചതായിരുന്നു.

അസംസ്‌കൃത വസ്തുക്കളുടെ വില കുറഞ്ഞതും ചെലവുചുരുക്കലും ഉത്പന്നവില കുറയ്ക്കാൻ വഴിയൊരുക്കിയതായും അദ്ദേഹം പറഞ്ഞു. ഉത്തരേന്ത്യൻ വിപണിയിൽ സാന്നിധ്യം ഉറപ്പിക്കുന്നതിനൊപ്പം കൂടുതൽ ഗൃഹോപകരണങ്ങൾ വിപണിയിലെത്തിക്കാൻ കമ്പനിക്കു പദ്ധതിയുണ്ടെന്നും അദ്ദേഹം അറിയിച്ചു.