ഓഹരി നിക്ഷേപം

Posted on: September 2, 2014

this week big 008 copy

CAPSTOCKS-LOGO-small

ഹൃസ്വ-മധ്യകാല നിക്ഷേപങ്ങൾക്ക് അനുയോജ്യമായ അഞ്ച് ഓഹരികൾ ഈ ആഴ്ച ശിപാർശ ചെയ്യുന്നത് തിരുവനന്തപുരത്തെ കാപ്‌സ്റ്റോക്‌സ് സെക്യൂരിറ്റീസ്.

ടാറ്റാ മോട്ടോഴ്‌സ്

Tata-Motors-Logo-sരാജ്യത്തെ ഏറ്റവും വലിയ കമേർഷ്യൽ വെഹിക്കിൾ ഉത്പാദകരാണ് ടാറ്റാ മോട്ടോഴ്‌സ്. ആഗോളതലത്തിൽ ബസ് ഉത്പാദനത്തിൽ നാലാം സ്ഥാനവും ട്രക്കിൽ അഞ്ചാം സ്ഥാനവും ടാറ്റാ മോട്ടോഴ്‌സിനുണ്ട്. 2008 ൽ ഏറ്റെടുത്ത ജാഗ്വർ ലാൻഡ് റോവറിന് ഇന്ത്യയിലും ചൈനയിലും മികച്ച ഡിമാൻഡ് ഉണ്ട്. കമേർഷ്യൽ വാഹന വിപണി തിരിച്ചുവരവിന്റെ പാതയിലായത് ടാറ്റാ മോട്ടോഴ്‌സിനു ഗുണകരമാണ്. ഇപ്പോഴത്തെ വില 520 രൂപ. ടാർജറ്റ് 610 രൂപ. സ്റ്റോപ് ലോസ് 485 രൂപ.

 

ഐഡിയ സെല്ലുലാർ

Idea-Logo-sആദിത്യബിർള ഗ്രൂപ്പ് കമ്പനിയായ ഐഡിയ അഖിലേന്ത്യ സാന്നിധ്യമുള്ള ജിഎസ്എം ഓപറേറ്ററാണ്. രാജ്യത്തെ 55,000 പട്ടണങ്ങളിലായി ഒരു ലക്ഷം 2ജി, 3ജി സെൽ സൈറ്റുകളാണ് കമ്പനിയുടെ ലക്ഷ്യം. ഐഡിയ മികച്ച വോയ്‌സ്, ഡാറ്റാ വരുമാനവും വളർച്ചയും പ്രകടമാക്കുന്നു. ഇപ്പോഴത്തെ വില 167.25 രൂപ. ടാർജറ്റ് 195 രൂപ. സ്റ്റോപ് ലോസ് 150 രൂപ.

 

ടിവിഎസ് ശ്രീചക്ര

TVS-Tyres-sഇരുചക്ര-ത്രിചക്രവാഹനങ്ങൾക്കുള്ള ടയറുകൾ നിർമ്മിക്കുന്ന ടിവിഎസ് ശ്രീചക്രയ്ക്കു തമിഴ്‌നാട്ടിലെ മധുരയിലും ഉത്തരാഖണ്ഡിലെ രുദ്രാപൂരിലും പ്ലാന്റുകളുണ്ട്. കയറ്റുമതി വിപണിയിലും ശ്രീചക്ര സജീവമാണ്. മുഖ്യഅസംസ്‌കൃതവസ്തുവായ റബറിന്റെ വിലയിടിവ് കമ്പനിക്കു നേട്ടമാണ്. ഇരുചക്രവാഹന വിപണിയുടെ വളർച്ച ടിവിഎസ് ശ്രീചക്രയുടെ വരുമാനം വർധിപ്പിക്കും.ഇപ്പോഴത്തെ വില 875.60 രൂപ. ടാർജറ്റ് 1150 രൂപ. സ്റ്റോപ് ലോസ് 765 രൂപ.

 

ഇൻസെക്ടിസൈഡ്‌സ് ഇന്ത്യ

Insecticides-India-Logo-sവിള സംരംക്ഷണ ഉപാധികൾ നിർമ്മിക്കുന്ന കമ്പനിക്ക് 110 ഫോർമുലേഷനുകളും 15 സാങ്കേതിക ഉത്പന്നങ്ങളുമുണ്ട്. ലെതാൾ, വിക്ടർ, തിമെറ്റ്, ഇന്ത്യൻ 4ജി, കൈസർ തുടങ്ങിയവയാണ് ബ്രാൻഡുകൾ. രാജ്യത്തെമ്പാടുമായി 4,000 വിതരണക്കാരും 50,000 ലേറെ ഡീലർമാരും ഇൻസെക്ടിസൈഡ്‌സിനുണ്ട്. അടുത്തയിടെ രാജസ്ഥാനിലെ ഭിവാഡിൽ കമ്പനി പുതിയ പ്ലാന്റ് തുറന്നു. കഴിഞ്ഞ മൂന്നു വർഷമായി വരുമാനത്തിലും ലാഭത്തിലും ക്രമാനുഗതമായ വളർച്ച പ്രകടമാക്കുന്നുണ്ട്. ഇപ്പോഴത്തെ വില 649.80 രൂപ. ടാർജറ്റ് 740 രൂപ. സ്റ്റോപ് ലോസ് 556 രൂപ.

 

ഗാർവേർ വാൾറോപ്‌സ്

Garware-wallropes-sമത്സ്യബന്ധനം, അക്വാകൾചർ, കൃഷി, സ്‌പോർട്‌സ്, ജിയോസെന്തെറ്റിക്‌സ് തുടങ്ങിയ വൈവിധ്യമാർന്ന മേഖലകൾക്ക് ആവശ്യമായ പ്ലാസ്റ്റിക് ഉത്പന്നങ്ങൾ നിർമ്മിച്ചുവരുന്നു. മൊത്തവരുമാനത്തിന്റെ 50-55 ശതമാനവും കയറ്റുമതിയിൽ നിന്നാണ്. ഇപ്പോഴത്തെ വില 169.15 രൂപ. ടാർജറ്റ് 190 രൂപ. സ്റ്റോപ് ലോസ് 142 രൂപ.

 

DISCLAIMER :  ഓഹരി നിക്ഷേപങ്ങൾ സംബന്ധിച്ച് എല്ലാ തീരുമാനങ്ങളും വായനക്കാരൻ (നിക്ഷേപകൻ) സ്വന്തം നിലയിൽ കൈക്കൊള്ളേണ്ടതാണ്. പിന്നീടുള്ള ലാഭ-നഷ്ടങ്ങളിൽ ബിസിനസ്ഓൺലൈവ് ഡോട്ട്‌കോം മാനേജ്‌മെന്റും കാപ്‌സ്റ്റോക്‌സ് സെക്യൂരിറ്റീസും ഉത്തരവാദികളായിരിക്കുന്നതല്ല