ഐസിഐസിഐ പ്രൂഡൻഷ്യൽ ലൈഫ് ഓഹരികൾ ലിസ്റ്റ് ചെയ്തു

Posted on: September 29, 2016

icici-prudential-life-insur

മുംബൈ : ഐസിഐസിഐ പ്രൂഡൻഷ്യൽ ലൈഫ് ഇൻഷുറൻസ് ഓഹരികൾ 330 രൂപയിൽ ലിസ്റ്റ് ചെയ്തു. വിപണി തകർച്ചയെ തുടർന്ന് ലിസ്റ്റിംഗ് പ്രൈസിനേക്കാൾ ഓഹരിവിലയിൽ 11 ശതമാനത്തോളം ഇടിവ് സംഭവിച്ചിരുന്നു. 300-334 രൂപയായിരുന്നു പ്രൈസ്ബാൻഡ്. ഉച്ചയ്ക്ക് 1.20 ന് 306.55 രൂപ നിരക്കിലാണ് ട്രേഡ് ചെയ്യുന്നത്.

ഇന്ത്യയിൽ ലിസ്റ്റ് ചെയ്യപ്പെടുന്ന ആദ്യത്തെ ഇൻഷുറൻസ് കമ്പനിയാണ് ഐസിഐസിഐ പ്രൂഡൻഷ്യൽ ലൈഫ്. 6057 കോടി രൂപ സമാഹരിക്കാനുള്ള ഇനീഷ്യൽ പബ്ലിക് ഓഫറിന് 10 മടങ്ങ് സബ്‌സ്‌ക്രിപ്ഷൻ ലഭിച്ചിരുന്നു. ഐസിഐസിഐ ബാങ്ക് (68 %), പ്രൂഡൻഷ്യൽ കോർപറേഷൻ (26 %),പ്രേംജി ഇൻവെസ്റ്റ് (4 %), തെമാസെക് (2 %) എന്നിവരാണ് ഐസിഐസിഐ പ്രൂഡൻഷ്യൽ ലൈഫിന്റെ മുഖ്യ ഓഹരിയുടമകൾ.