ഐസിഐസിഐ പ്രൂഡൻഷ്യൽ ഐപിഒ നാല് മടങ്ങ് സബ്‌സ്‌ക്രിപ്ഷൻ

Posted on: September 21, 2016

icici-prudential-life-insur

മുംബൈ : ഐസിഐസിഐ പ്രൂഡൻഷ്യൽ ലൈഫ് ഇൻഷുറൻസ് കമ്പനിയുടെ ഇനീഷ്യൽ പബ്ലിക് ഓഫറിന് നാല് മടങ്ങ് സബ്‌സ്‌ക്രിപ്ഷൻ. ക്വാളിഫൈഡ് ഇൻസ്റ്റിറ്റിയൂഷണൽ ബയേഴ്‌സ് വിഭാഗത്തിൽ 6.88 മടങ്ങും നോൺ ഇൻസ്റ്റിറ്റിയൂഷണൽ ഇൻവെസ്‌റ്റേഴ്‌സ് കാറ്റഗറിയിൽ 9.54 മടങ്ങും റീട്ടെയ്ൽ വിഭാഗത്തിൽ 1.1 മടങ്ങും ഓഹരിയുടമകളുടെ വിഭാഗത്തിൽ 3 മടങ്ങും സബ്‌സ്‌ക്രൈബ് ചെയ്തു.

ആറ് വർഷത്തിനിടെ ഇന്ത്യൻ ഓഹരിവിപണിയിൽ നടന്ന ഏറ്റവും വലിയ ഇനീഷ്യൽ പബ്ലിക് ഓഫറാണ് ഐസിഐസിഐ പ്രൂഡൻഷ്യലിന്റേത്. 300-334 രൂപ പ്രൈസ് ബാൻഡിൽ 6057 കോടി സമാഹരിക്കാനാണ് ലക്ഷ്യമിട്ടിരുന്നത്.