ഐസിഐസിഐ പ്രൂഡൻഷ്യൽ ഐപിഒ 51 ശതമാനം സബ്‌സ്‌ക്രിപ്ഷൻ

Posted on: September 20, 2016

icici-prudential-life-insur

മുംബൈ : ഐസിഐസിഐ പ്രൂഡൻഷ്യൽ ലൈഫ് ഇൻഷുറൻസ് ഐപിഒ രണ്ടാം ദിവസം അവസാനിച്ചപ്പോൾ 51.48 ശതമാനം സബ്‌സ്‌ക്രിപ്ഷൻ. റീട്ടെയ്ൽ ഇൻവെസ്‌റ്റേഴ്‌സ് വിഭാഗത്തിൽ 65.29 ശതമാവും നോൺ ഇൻസ്റ്റിറ്റിയൂഷണൽ ഇൻവെസ്‌റ്റേഴ്‌സ് വിഭാഗത്തിൽ 14.89 ശതമാനവുമാണ് സബ്‌സ്‌ക്രിപ്ഷൻ.

നേരത്തെ ആങ്കർ ഇൻവെസ്റ്റേഴ്‌സിന് 1635 കോടിയുടെ ഓഹരികൾ അനുവദിച്ചിരുന്നു. 6000 കോടി രൂപയുടേതാണ് ഇഷ്യു.