ഐസിഐസിഐ പ്രുഡൻഷ്യൽ ലൈഫ് ഐപിഒ 19 ന്

Posted on: September 11, 2016

icici-prudential-life-insur

കൊച്ചി : ലൈഫ് ഇൻഷുറൻസ് കമ്പനിയായ ഐസിഐസിഐ പ്ര്യൂഡൻഷ്യൽ ലൈഫ് ഇനീഷ്യൽ പബ്ലിക്ക് ഓഫർ സെപ്റ്റംബർ 19 ന് ആരംഭിക്കും. 18.13 കോടി ഓഹരികൾ വിറ്റഴിച്ച് 6000 കോടി സമാഹരിക്കാനാണ് ഐസിഐസിഐ പ്രൂഡൻഷ്യൽ ലക്ഷ്യമിടുന്നത്. 300-334 രൂപയാണ് പ്രൈസ് ബാൻഡ്.

നിലവിൽ ഐസിഐസിഐ പ്ര്യൂഡൻഷ്യൽ ലൈഫിൽ ഐസിഐസിഐ ബാങ്കിന് 67.6 ശതമാനവും പ്രൂഡൻഷ്യൽ കോർപറേഷന് 25.9 ശതമാനവും ഓഹരിപങ്കാളിത്തമുണ്ട്.