അസിം പ്രേംജി മണിപ്പാൽ എഡ്യൂക്കേഷനിൽ ഓഹരി വാങ്ങി

Posted on: August 26, 2014

AzimPremji-B

വിപ്രോ ചെയർമാൻ അസിം പ്രേംജി 900 കോടി രൂപ മുതൽമുടക്കി മണിപ്പാൽ എഡ്യുക്കേഷൻ ആൻഡ് മെഡിക്കൽ ഗ്രൂപ്പിലെ മണിപ്പാൽ ഗ്ലോബൽ എഡ്യുക്കേഷൻ സർവീസസിന്റെ 10 ശതമാനം ഓഹരി വാങ്ങി. അദ്ദഹത്തിന്റെ ഇൻവെസ്റ്റ്ഫണ്ടായ പ്രേംജി ഇൻവെസ്റ്റ് മുഖേനയാണ് ബംഗളുരു ആസ്ഥാനമായ മണിപ്പാൽ ഗ്ലോബലിൽ നിക്ഷേപം നടത്തിയത്. നേരത്തെ മണിപ്പാൽ ഗ്ലോബലിൽ പ്രേംജിക്കുണ്ടായിരുന്ന ഓഹരികൾ അദ്ദേഹം മാനേജ്‌മെന്റിനു തിരികെ നൽകിയിരുന്നു.

മണിപ്പാൽ ഗ്ലോബലിന് 2012-13 ൽ 1170 കോടി രൂപ വിറ്റുവരവും 351 കോടി രൂപ പ്രവർത്തനലാഭവും നേടിയിരുന്നു. ദുബായ്, മലേഷ്യ, നേപ്പാൾ, ആന്റിഗ്വ എന്നിവിടങ്ങളിൽ കാമ്പസുകളുണ്ട്. കരീബിയൻ ദ്വീപായ ആന്റിഗ്വ കാമ്പസിൽ പ്രതിവർഷം 600 ലേറെ വിദ്യാർഥികൾക്കു മെഡിക്കൽ പ്രവേശനം തേടുന്നുണ്ട്. 1,40,000 ഡോളറാണ് ഫീസ്.

ഇന്ത്യയിലും വിദേശത്തും കാമ്പസുകളും അസസ്‌മെന്റ് സെന്ററുകളും സ്‌കിൽ ഡവലപ്‌മെന്റ് പ്ലാറ്റ്‌ഫോമുകളും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളും നടത്തുന്ന സ്ഥാപനമാണ് മണിപ്പാൽ എഡ്യുക്കേഷൻ ആൻഡ് മെഡിക്കൽ ഗ്രൂപ്പ്.