അപ്പോളോ ടയേഴ്‌സിന് 12 ശതമാനം അറ്റാദായവളർച്ച

Posted on: May 11, 2016

ApolloTyres-Big

ന്യൂഡൽഹി : അപ്പോളോ ടയേഴ്‌സിന് മാർച്ച് 31 ന് അവസാനിച്ച ധനകാര്യവർഷം 12 ശതമാനം അറ്റാദായ വളർച്ച. 2015-16 ൽ 11,708 കോടി രൂപ സംയോജിത വരുമാനം നേടി. പ്രവർത്തനലാഭം 2038 കോടി. അറ്റാദായം 1093 കോടി രൂപ.

2016 ജനുവരി-മാർച്ച് ക്വാർട്ടറിൽ 2,966 കോടി രൂപ വിറ്റുവരവു നേടി. 497 കോടി പ്രവർത്തനലാഭവും 245 കോടി രൂപ അറ്റാദായവും നേടി. 200 ശതമാനം ഡിവിഡൻഡ് പ്രഖ്യാപിച്ചിട്ടുണ്ട്.

അപ്പോളോ ടയേഴ്‌സിന്റെ വരുമാനത്തിൽ 69 ശതമാനം ഇന്ത്യയിൽ നിന്നും 26 ശതമാനം യൂറോപ്പിൽ നിന്നുമാണ്.