സൗത്ത് ഇന്ത്യൻ ബാങ്കിന് 73 കോടി രൂപ അറ്റാദായം

Posted on: May 11, 2016

SIB-LOGO-b

കൊച്ചി : സൗത്ത് ഇന്ത്യൻ ബാങ്കിന് മാർച്ച് 31 ന് അവസാനിച്ച നാലാം ക്വാർട്ടറിൽ 72.97 കോടി രൂപ അറ്റാദായം. മുൻവർഷം ഇതേകാലയളവിൽ 102 കോടിയായിരുന്നു അറ്റാദായം. ഉയർന്ന പ്രൊവിഷനിംഗും പലിശവരുമാനത്തിലെ കുറവുമാണ് ലാഭമാർജിനുകളെ ബാധിച്ചത്.

2015-16 ധനകാര്യവർഷത്തിൽ 333.27 കോടി രൂപയാണ് അറ്റാദായം. മുൻവർഷത്തേക്കാൾ 26 ശതമാനം അറ്റാദായവളർച്ച കൈവരിച്ചു. 50 ശതമാനം ഡിവിഡൻഡ് പ്രഖ്യാപിച്ചിട്ടുണ്ട്.

ബാങ്കിന്റെ മൊത്തം ബിസിനസ് 7,616 കോടി രൂപ വർധിച്ച് 97,506 കോടിയായി. മുൻവർഷത്തേക്കാൾ 8.47 ശതമാനം വളർച്ച നേടി. നിക്ഷേപം 3,809 കോടി വർധിച്ച് 55,721 കോടിയായി. വായ്പ 3,807 കോടി രൂപ വർധിച്ച് 41,785 കോടി രൂപയായി. നടപ്പ് ധനകാര്യവർഷം 50 ശാഖകളും 100 എടിഎമ്മുകളും തുറക്കും.