എൽ ആൻഡ് ടി ഫിനാൻസിന് 237 കോടി അറ്റാദായം

Posted on: May 3, 2016

L&T-Finance-logo-big

കൊച്ചി : എൽ ആൻഡ് ടി ഫിനാൻസ് ഹോൾഡിംഗ്‌സിന്റെ സംയോജിത അറ്റാദായം മാർച്ച് 31 ന് അവസാനിച്ച നാലാം ക്വാർട്ടറിൽ 15 ശതമാനം വളർച്ചയോടെ 237 കോടി രൂപയിലെത്തി. മുൻവർഷം ഇതേകാലയളവിലിത് 206 കോടി രൂപയായിരുന്നു. 2015-16 ൽ സംയോജിത അറ്റാദായം മുൻവർഷത്തെ 736 കോടി രൂപയിൽനിന്നു 857 കോടി രൂപയിലേക്കു ഉയർന്നു. വർധന 16 ശതമാനം.

കമ്പനിയുടെ വായ്പ 2016 മാർച്ച് 31-ന് 22 ശതമാനം വർധനയോടെ 57,831 കോടി രൂപയിലേക്ക് ഉയർന്നുവെന്നു കമ്പനി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ വൈ എം ദൊസ്താലി അറിയിച്ചു. മുൻവർഷമിതേ കാലയളവിലിത് 47,232 കോടി രൂപയായിരുന്നു.

ഗ്രോസ് എൻപിഎ 2015 ഡിസംബറിലെ 3.33 ശതമാനത്തിൽനിന്നു 3.05 ശതമാനമായി മെച്ചപ്പെട്ടു. നെറ്റ് എൻപിഎ 2016 മാർച്ച് 31-ന് 180 ദിവസത്തിൽ 1.7 ശതമാനവും 150 ദിവസത്തിൽ 2.05 ശതമാനവുമാണ്.

കമ്പനി കൈകാര്യംചെയ്യുന്ന ആസ്തി മുൻവർഷത്തേക്കാൾ 15 ശതമാനം വർധിച്ച് 25,945 കോടി രൂപയിലെത്തി. മുൻവർഷമിതേ കാലയളവിലിത് 22,497 കോടി രൂപയായിരുന്നു. കമ്പനി മാനേജ് ചെയ്യുന്ന ഇക്വിറ്റി ആസ്തി മുൻവർഷത്തേക്കാൾ 20 ശതമാനം വർധിച്ച് 10316 കോടിയായി.