ഓഹരി തിരികെവാങ്ങലിന് വിപ്രോ ബോർഡിന്റെ അംഗീകാരം

Posted on: April 21, 2016

WIPRO-Campus-big

ബംഗലുരു : ഓഹരി തിരികെ വാങ്ങാനുള്ള പദ്ധതിക്ക് വിപ്രോ ഡയറക്ടർ ബോർഡ് അംഗീകാരം നൽകി. വിപ്രോയുടെ നാല് കോടി ഓഹരികൾ 2,500 കോടി രൂപ മുടക്കി തിരികെ വാങ്ങാനാണ് കമ്പനി ഒരുങ്ങുന്നത്. മൊത്തം ഓഹരി മൂലധനത്തിന്റെ 1.62 ശതമാനം വരുമിത്.

വിപ്രോയുടെ 73.34 ശതമാനം ഓഹരികളും അസിം പ്രേംജിയുടെയും അദേഹത്തിന്റെ നിക്ഷേപസ്ഥാപനങ്ങളുടെയും നിയന്ത്രണത്തിലാണ്.

ഓഹരി തിരികെവാങ്ങൽ കമ്പനിയുടെ സ്ഥിരതയാർന്നതും സുസ്ഥിരവുമായ നേട്ടങ്ങൾ ഓഹരിയുടമകൾക്ക് നൽകാനുള്ള പ്രതിബദ്ധതയുടെ ഭാഗമാണെന്ന് വിപ്രോ ചീഫ് ഫിനാൻഷ്യൽ ഓഫീസർ ജാറ്റിൻ ദലാൽ പറഞ്ഞു.