ഓഹരി നിക്ഷേപം

Posted on: August 19, 2014

this week big 001 copy മധ്യ-ദീർഘകാല നിക്ഷേപങ്ങൾക്ക് അനുയോജ്യമായ അഞ്ച് ഓഹരികൾ ഈ ആഴ്ച ശിപാർശ ചെയ്യുന്നത് ജെആർജി സെക്യൂരിറ്റീസ്.

മൈൻഡ് ട്രീ

Mindtree ഐടി കമ്പനിയായ മൈൻഡ് ട്രീ ഇ-കൊമേഴ്‌സ്, മൊബിലിറ്റി, ക്ലൗഡ് എനേബിൾമെന്റ്, ഡിജിറ്റൽ ട്രാൻസ്‌ഫോർമേഷൻ തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്നു. 14 രാജ്യങ്ങളിലായി 25 ഓഫീസുകളും ഇരുനൂറിലേറെ ഇടപാടുകാരുമുണ്ട്. ബിബിസി, മൈക്രോസോഫ് റ്റ്, യൂണിലിവർ, വോൾവോ, എമിറേറ്റ്‌സ് തുടങ്ങിയവരാണ് പ്രമുഖരായ ചില ക്ലൈന്റുകൾ. വരുമാനത്തിന്റെ 58 ശതമാനം യുഎസിൽ നിന്നും 28 ശതമാനം യൂറോപ്പിൽ നിന്നുമാണ്. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ 3,000 കോടിയിൽപ്പരം രൂപയുടെ ഓർഡറുകൾ കമ്പനിക്കു ലഭിച്ചു. 1010 രൂപ റേഞ്ചിലാണ് മൈൻഡ് ട്രീ ഓഹരികൾ ട്രേഡ് ചെയ്യപ്പെടുന്നത്. സ്റ്റോപ്പ് ലോസ് 920 രൂപ. മീഡിയം ടേം ടാർജറ്റ് 1250 രൂപ.

ശോഭ ഡവലപ്പേഴ്‌സ്

Sobha-Developers റെസിഡൻഷ്യൽ പ്രോപ്പർട്ടി ഡവലപ്‌മെന്റ്, കൺസ്ട്രക്ഷൻ മേഖലകളിൽ പ്രവർത്തിക്കുന്ന ശോഭ ഡവലപ്പേഴ്‌സ് ഒൻപതു നഗരങ്ങളിലായി 47 റിയൽഎസ്റ്റേറ്റ് പ്രോജക്ടുകളും 11 നഗരങ്ങളിൽ 29 നിർമാണ കരാറുകളും ശോഭ നടപ്പാക്കിവരികയാണ്. ഭൂമിവില വർധിക്കും മുമ്പ് സ്വന്തമാക്കിയ 2,500 ലേറെ ഏക്കർ ലാൻഡ് ബാങ്ക് കമ്പനിക്കുണ്ട്. ഇൻഫോസിസ്, താജ്, ഡെൽ, ഐടിസി തുടങ്ങിയവരാണ് കൺസ്ട്രക്ഷൻ വിഭാഗത്തിലെ ചില പ്രമുഖ ഇടപാടുകാർ. കഴിഞ്ഞ മാസം ബംഗളുരുവിൽ പ്രഖ്യാപിച്ച ശോഭ അറീന, തൃശൂരിലെ ശോഭ ലേക്ക്എഡ്ജ് എന്നീ പാർപ്പിട പദ്ധതികൾ രണ്ടാം ക്വാർട്ടറിൽ നേട്ടമാകും. ശോഭ ഡവലപ്പേഴ്‌സ് ഓഹരികളുടെ ഇപ്പോഴത്തെ വില 435 രൂപ. സ്‌റ്റോപ്പ് ലോസ് 380 രൂപ. മീഡിയം ടേം ടാർജറ്റ് 515 രൂപ.

സുപ്രീം ഇൻഡസ്ട്രീസ്

Suprem--Plastics

പ്ലാസ്റ്റിക് പ്രോസസിംഗിൽ ഏർപ്പെട്ടിരിക്കുന്ന സുപ്രീം ഫർണീച്ചർ, പാക്കേജിംഗ്, പൈപ്പിംഗ്, ഇൻഡസ്ട്രിയൽ തുടങ്ങിയ മേഖലകളിൽ വൈവിധ്യമാർന്ന ഉത്പന്നങ്ങൾ നിർമ്മിക്കുന്നു. പ്ലാസ്റ്റിക് ഫർണീച്ചർ വിപണിയിൽ മുൻനിര ബ്രാൻഡാണ് സുപ്രീം. പൈപ്പിംഗ് (26.4 %) പാക്കേജിംഗ് (16.6 %) ഡിവിഷനുകൾ ഇരട്ടയക്ക വളർച്ചയാണ് കാഴ്ചവയ്ക്കുന്നത്. കയറ്റുമതി ലക്ഷ്യമിട്ട് അടുത്തയിടെ എൽപിജി സിലിണ്ടർ നിർമാണ യൂണിറ്റും തുടങ്ങി. ബാത്ത് റൂം ഫിറ്റിംഗ് മേഖലയിൽ കൂടുതൽ ഉത്പന്നങ്ങൾ പുറത്തിറക്കാനുള്ള തയാറെടുപ്പിലാണ് സുപ്രീം. മികച്ച ലാഭവും വളർച്ചയും പ്രകടമാക്കുന്ന സുപ്രീം ഓഹരി ഇപ്പോൾ 607 രൂപയിലാണ് ട്രേഡ് ചെയ്യുന്നത്. സ്റ്റോപ്പ് ലോസ് 560 രൂപ. ലോംഗ് ടേം ടാർജറ്റ് 730 രൂപ.

സിലാൻ എക്‌സ്‌പ്ലോറേഷൻ

Selan-Explo ക്രൂഡോയിൽ, നാച്വറൽ ഗ്യാസ് എന്നിവയുടെ ഉത്പാദനത്തിൽ ഏർപ്പെട്ടിരിക്കുന്ന സിലാൻ എക്‌സ്‌പ്ലോറേഷന് അഞ്ച് എണ്ണപ്പാടങ്ങളുണ്ട്. ഗുജറാത്തിലെ കാംബേ ബേസിനിൽ 200 ചതുരുശ്ര കിലോമീറ്ററിലേറെ വിസ്തൃതിയിലാണ് ഓരോ എണ്ണപ്പാടവും. പ്രതിവർഷം ഒരു ലക്ഷം ബാരൽ ഉത്പാദന ശേഷിയുള്ള 11 എണ്ണകിണറുകൾ നിലവിലുണ്ട്. പുതിയ 9 എണ്ണകിണറുകൾക്കു അനുമതിക്കായി അപേക്ഷിച്ചിട്ടുണ്ട്. കടബാധ്യതകളില്ലാത്ത മികച്ച കരുതൽധനശേഖരമുള്ള കമ്പനിയാണ് സിലാൻ എക്‌സ്‌പ്ലോറേഷൻ. 543 രൂപ നിരക്കിലാണ് ഇപ്പോഴത്തെ മാർക്കറ്റ് വില. സ്റ്റോപ്പ് ലോസ് 480 രൂപ. ലോംഗ് ടേം ടാർജറ്റ് 750 രൂപ.

കുമ്മിൻസ് ഇന്ത്യ

Cummins-India

പവർജനറേഷൻ, ഇൻഡസ്ട്രിയൽ, ഓട്ടോമൊട്ടീവ് ആവശ്യങ്ങൾക്കു വേണ്ട ഡീസൽ, നാച്വറൽഗ്യാസ് എൻജിനുകളാണ് കുമ്മിൻസ് നിർമ്മിക്കുന്നത്. കടബാധ്യതകളില്ലാത്ത കമ്പനിയുടെ വരുമാനത്തിന്റെ മൂന്നിലൊന്നും കയറ്റുമതിയിൽ നിന്നാണ്. 673 രൂപ നിരക്കിലാണ് കുമ്മിൻസ് ഓഹരികൾ ഇപ്പോൾ ട്രേഡ് ചെയ്യപ്പെടുന്നത്. സ്റ്റോപ്പ് ലോസ് 620 രൂപ. ലോംഗ് ടേം ടാർജറ്റ് 780 രൂപ.

 

 

 

JRG-Securities DISCLAIMER : ഓഹരി നിക്ഷേപങ്ങൾ സംബന്ധിച്ച് എല്ലാ തീരുമാനങ്ങളും വായനക്കാരൻ (നിക്ഷേപകൻ) സ്വന്തം നിലയിൽ കൈക്കൊള്ളേണ്ടതാണ്. പിന്നീടുള്ള ലാഭ-നഷ്ടങ്ങളിൽ ബിസിനസ്ഓൺലൈവ് ഡോട്ട്‌കോം മാനേജ്‌മെന്റും ജെആർജി സെക്യൂരിറ്റീസും ഉത്തരവാദികളായിരിക്കുന്നതല്ല.