April 2024
ഐസിഐസിഐ പ്രൂഡൻഷ്യലിന്റെ 6 ശതമാനം ഓഹരി ഐസിഐസിഐ ബാങ്ക് വില്ക്കുന്നു
Posted on: November 17, 2015
കൊച്ചി : ഐസിഐസിഐ പ്രൂഡൻഷ്യൽ ലൈഫ് ഇൻഷുറൻസ് കമ്പനി ലിമിറ്റഡിന്റെ ആറു ശതമാനം ഓഹരികൾ ഐസിഐസിഐ ബാങ്ക് വില്ക്കും. പ്രേംജി ഇൻവെസ്റ്റ് ആണ് നാലു ശതമാനം ഓഹരികൾ വാങ്ങുന്നത്. സിംഗപ്പൂരിലെ നിക്ഷേപക കമ്പനിയായ ടെമാസേക്കിന്റെ സബ്‌സിഡിയറിയായ കംപാസീവ് ഇൻവെസ്റ്റ്‌മെന്റ്‌സ് രണ്ടു ശതമാനം ഓഹരി വാങ്ങും. ഐസിഐസിഐ പ്രൂഡൻഷ്യൽ ഇൻഷുറൻസ് കമ്പനിയുടെ മൂല്യം 32,500 കോടി രൂപയായാണ് കണക്കാക്കിയിട്ടുള്ളത്.
വില്പന കഴിയുന്നതോടെ ഇൻഷുറൻസ് കമ്പനിയിൽ ഐസിഐസിഐ ബാങ്കിന്റെ ഓഹരി പങ്കാളിത്തം 68 ശതമാനത്തോളമാകും. വിദേശ പങ്കാളിയായ പ്രൂഡൻഷ്യലിന് കമ്പനിയിൽ 26 ശതമാനം ഓഹരി പങ്കാളിത്തമാണുള്ളത്.
TAGS: Compassvale Investments Pte Ltd | ICICI BANK | ICICI Prudential Life Insurance | Premji Invest | Prudential Plc | Temasek Holdings |
കേരളത്തില്‍ 200-ാമത് ശാഖ തുറന്ന് ഐസിഐസിഐ ബാങ്ക്
ഏഴു ദശാബ്ദങ്ങള്‍ പിന്നിടുന്ന ഐസിഐസിഐ ബാങ്കിന്റെ വിജയഗാഥ
ഐസിഐസിഐ പ്രുഡെന്‍ഷ്യല്‍ ലൈഫിന് 98.6 ശതമാനം ക്ലെയിം സെറ്റില്‍മെന്റ് നിരക്ക് കൈവരിച്ചു
ഐസിഐസിഐ ബാങ്ക് റൂപെ ക്രെഡിറ്റ് കാര്‍ഡുകള്‍ വഴിയുള്ള യുപിഐ ഇടപാടുകള്‍ അവതരിപ്പിച്ചു
ഡിജിറ്റല്‍ റുപ്പീ ആപ്പ് വഴി ക്യുആര്‍ കോഡില്‍ പണമടക്കാന്‍ സൗകര്യമൊരുക്കി ഐസിഐസിഐ