ജിയോജിതിന് 72.91 കോടി വരുമാനം

Posted on: November 9, 2015

C-J--George-Geojit-B-N-P-Pa

കൊച്ചി : ജിയോജിത് ബിഎൻപി പാരിബാസിന് സെപ്റ്റംബർ 30 ന് അവസാനിച്ച ക്വാർട്ടറിൽ 72.91 കോടി രൂപ വരുമാനം. മുൻ വർഷം ഇതേ കാലയളവിൽ 84.42 കോടിയായിരുന്നു വരുമാനം. നികുതിക്ക് മുമ്പ് ലാഭം 31.01 കോടിയിൽ നിന്ന് 21.29 കോടിയായി കുറഞ്ഞു. നികുതിക്ക് ശേഷമുള്ള ലാഭം കഴിഞ്ഞ വർഷം രണ്ടാം ക്വാർട്ടറിലെ 19.99 കോടിയിൽ നിന്ന് 12.42 കോടി രൂപയായി കുറഞ്ഞു.

അതേസമയം വരുമാനം നടപ്പുവർഷം ഒന്നാം ക്വാർട്ടറിലെ 65.95 കോടിയിൽ നിന്ന് 11 ശതമാനം വർധിച്ച് 72.91 കോടി രൂപയായി. നികുതിക്ക് ശേഷമുള്ള ലാഭം 10.51 കോടിയിൽ നിന്ന് 18 ശതമാനം വർധിച്ച് 12.42 കോടിയായി. രണ്ടാം ക്വാർട്ടറിൽ 24,000 ഇടപാടുകാരെ ലഭിച്ചതായി ജിയോജിത് ബിഎൻപി പാരിബാസ് മാനേജിംഗ് ഡയറക്ടർ സി. ജെ. ജോർജ് പറഞ്ഞു.

ഓഹരി നിക്ഷേപത്തിന് സഹായകമായ സെൽഫി പ്ലാറ്റ്‌ഫോമും ഇക്കാലയളവിൽ പുറത്തിറക്കി. സൗദി അറേബ്യയിലെ അലൗല ജിയോജിത് കാപ്പിറ്റൽ കമ്പനിയിലെ 28 ശതമാനം ഓഹരികൾ സൗദി പങ്കാളിക്കു വിൽക്കാൻ ധാരണയായതായും സി.ജെ. ജോർജ് കൂട്ടിച്ചേർത്തു.