ഐഡിഎഫ്‌സി ബാങ്ക് ഓഹരികൾ ലിസ്റ്റ് ചെയ്തു

Posted on: November 6, 2015

IDFC-Bank-Stock-Listing-Bigമുംബൈ : ഐഡിഎഫ്‌സി ബാങ്ക് ഓഹരികൾ ഇന്ന് ഓഹരിവിപണിയിൽ ലിസ്റ്റ് ചെയ്തു. ബിഎസ്ഇയിലും എൻഎസ്ഇയിലും 70.50 രൂപയിലാണ് ഓഹരിവില ഓപ്പൺ ചെയ്തത്.

ഓഹരിമൂലധനത്തിൽ 53 ശതമാനം പ്രമോട്ടർമാരുടെ നിയന്ത്രണത്തിലാണ്. നിക്ഷേപ സ്ഥാപനങ്ങൾ 43.80 ശതമാനവും മറ്റുള്ളവർ 13.20 ശതമാനവും ഓഹരികൾ കൈവശംവയ്ക്കുന്നു. ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിൽ സമർപ്പിച്ച രേഖകൾ പ്രകാരം ഐഡിഎഫ്‌സി ബാങ്കിന്റെ അറ്റമൂല്യം 13,322 കോടി രൂപയാണ്. ഓഹരിയുടെ പുസ്തകമൂല്യം 39.11 രൂപ. മധ്യപ്രദേശിൽ 15 ഗ്രാമീണ ശാഖകളുൾപ്പടെ നിലവിൽ 23 ശാഖകളുണ്ട്.