ഐഡിബിഐ ബാങ്കിന് 120 കോടി അറ്റാദായം

Posted on: November 5, 2015

IDBI-Bank-big-a

കൊച്ചി : ഐഡിബിഐ ബാങ്ക് സെപ്റ്റംബറിലവസാനിച്ച രണ്ടാം ക്വാർട്ടറിൽ 120 കോടി രൂപ അറ്റാദായം നേടി. മുൻവർഷഇതേ കാലയളവിലിത് 118 കോടി രൂപയായിരുന്നു. ഈ കാലയളവിൽ ബാങ്കിന്റെ വരുമാനം മുൻവർഷം രണ്ടാം ക്വാർട്ടറിലെ 7611 കോടി രൂപയിൽനിന്നു 7914 കോടി രൂപയിലേക്ക് ഉയർന്നു. വർധന നാലു ശതമാനം.

ഈ കാലയളവിൽ അറ്റപലിശ മാർജിൻ 1.93 ശതമാനത്തിൽനിന്നു 2.06 ശതമാനമായി വർധിച്ചു. കാസാ 10 ശതമാനം വർധനയോടെ 52,433 കോടി രൂപയിൽനിന്നു 57,887 കോടി രൂപയായി. ഫണ്ട് കോസ്റ്റ് 7.88 ശതമാനത്തിൽനിന്നു 7.35 ശതമാനത്തിലേക്കു താഴ്ന്നു. ബാങ്കിന്റെ മൂലധനപര്യപ്്തത സെപ്റ്റംബർ 30-ന് 11.66 ശതമാനമാണ്.

മൊത്തം ബിസിനസ് സെപ്റ്റംബർ 30-ന് 4,43,943 കോടി രൂപയായി. മുൻവർഷത്തേക്കാൾ മൂന്നു ശതമാനം കൂടുതലാണിത്. വായ്പ 5 ശതമാനം വർധനയോടെ 2,04,661 കോടി രൂപയിലെത്തി.

നടപ്പുവർഷത്തിന്റെ ആദ്യപകുതിയിൽ ബാങ്കിന്റെ അറ്റാദായം മുൻവർഷം ഇതേ കാലയളവിലെ 225 കോടി രൂപയിൽനിന്നു 13 ശതമാനം വർധനയോടെ 255 കോടി രൂപയായി ഉയർന്നു.